അപൂർവ ജാതകം 3 [MR. കിംഗ് ലയർ] 554

അവൻ ഡ്രസ്സ്‌ കട്ടിലിൽ ഇട്ട് വാതൽ തുറന്ന് പുറത്തിറങ്ങി….. അമ്മയുടെ സംസാരം കേൾക്കുന്നിടത്തേക്ക് അവൻ നടന്നു….. അടുക്കളയിൽ നിന്നും ആയിരുന്നു ആ സംസാരം അവൻ അവിടെ ചെന്നു ശബ്ദം ഉണ്ടാകാതെ നോക്കി…..

പാർവതിയും പ്രിയയും തമ്മിൽ ആയിരുന്നു സംസാരം.

“വന്നപ്പോൾ മുതൽ കെട്ടിയോനേം കെട്ടിപിടിച്ചു ഇരികുകയായിരുന്നല്ലോ മഹാറാണി “

“അങ്ങനെ ഒന്നും ഇല്ല അമ്മേ ഞാൻ ഏട്ടന് മാറാൻ ഡ്രസ് എടുത്ത് കൊടുക്കുകയായിരുന്നു…. “

“നീ അധികം വാചകം ഒന്നും അടിക്കണ്ട…. കൊമ്പത്തേക്ക് കയറി ചെന്നപ്പോഴേക്കും പെണ്ണ് വന്നവഴി മറന്ന് തുടങ്ങി “

“അമ്മേ അങ്ങനെ ഒന്നും ഇല്ല ഏട്ടൻ “

” അവളുടെ ഒരു ഏട്ടൻ, വലിയ വീട്ടിലെ ചെറുക്കൻ ആണ് എന്ന് വിചാരിച്ചു ഇവിടെ ഭരിക്കാൻ വന്നാൽ ഉണ്ടല്ലോ എന്റെ സ്വഭാവം അവൻ അറിയും…. “

രോഷാകുലയായി പാർവതി പ്രിയയോട് നിന്നു കലിതുള്ളി

“അമ്മേ ഏട്ടൻ ഒന്നും ചെയ്‌തില്ലലോ പിന്നെ വെറുതെ എന്തിനാ ഏട്ടനെ കുറ്റപ്പെടുത്തുന്നെ “

അതിന് മറുപടി ആയി പാർവതി പ്രിയയുടെ കവിളിൽ ആഞ്ഞടിച്ചു…. പ്രിയ അടിയേറ്റുവാങ്ങി നിലത്തു വീണു….. അവളുടെ വെള്ളാരം കണ്ണുകൾ നിറഞ്ഞൊഴുകി… തന്റെ കൺ മുന്നിൽ ഇത്രയും രംഗങ്ങൾ നടത്തട്ടും ഒന്നും ചെയ്യാനാവാതെ നിസ്സഹായൻ ആയി വിജയ് ആ രംഗത്തിന് സാക്ഷ്യം വഹിച്ചു…..

പ്രിയ വേഗം എഴുനേറ്റ് അടുക്കളയിൽ നിന്നും കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി…. പക്ഷെ അവൾ അടുക്കളയിൽ നിന്നും ഇറങ്ങിയത് വിജയുടെ മുന്നിലേക്ക് ആണ്…..

അവനെ മുന്നിൽ കണ്ടതും പ്രിയ തന്റെ അണപൊട്ടി ഒഴുക്കുന്ന കണ്ണുനീർ തുടച്ചു മുഖത്തു ചിരിയുടെ മുഖമൂടി അണിയാൻ ശ്രമിച്ചു പക്ഷെ അവന്റെ ദേഷ്യവും സങ്കടവും നിറഞ്ഞ നോട്ടത്തിനു മുന്നിൽ അവൾക്ക് പിടിച്ചു നിൽക്കാനായില്ല….. അവൾ ഇരു കൈകളും മുഖത്തു പൊത്തി പൊട്ടി കരഞ്ഞു….

വിജയ് പ്രിയയുടെ അരികിൽ ചെന്നു അവളെ മാറോടണച്ചു….. അവൾ അവന്റെ മാറിൽ വീണു പൊട്ടി കരഞ്ഞു.. അവന്റെ ഷർട്ട്‌ അവളുടെ കണ്ണുനീരാൽ നനഞ്ഞു കുതിർന്നു…. വിജയ് അവളുടെ കാർകൂന്തലിൽ മെല്ലെ തലോടി അവളെ ആശ്വസിപ്പിച്ചു…..

“പ്രിയേ….. എടി…. പ്രിയേ…. “

പാർവതിയുടെ അധികാരോത്തോട് കൂടിയ വിളി കേട്ടതും വിജയുടെ മാറിൽ നിന്നും വിട്ടകന്നു അവൾ വേഗം അടുക്കളയിലേക്ക് നടന്നു…. തന്റെ പ്രിയതമയുടെ വിലപതിന്റെ പിന്നിലെ കാരണം പോലും തിരകനാവാതെ വിജയ് നിസ്സഹായൻ ആയി നിന്നു……

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

62 Comments

Add a Comment
  1. അണ്ണാ
    ഇതിൽ ഒരു എടങ്ങാറ് ആയി പ്രിയയുടെ രണ്ടാന്മ വരുണ്ടോ എന്നൊരു സംശയം ?

Leave a Reply

Your email address will not be published. Required fields are marked *