അപൂർവ ജാതകം 5 [MR. കിംഗ് ലയർ] 1371

തന്റെ പ്രിയതമയോട് ഉള്ള അടങ്ങാത്ത പ്രണയം കാരണം ആണെന്ന് തോന്നുന്നു അവൾക്ക് ഒരു അപ്പുപ്പൻ താടിയുടെ ഭാരമേ അവന് തോന്നിയുള്ളൂ……

“ഏട്ടാ…. നിലത്തിറക്ക്…. ഞാൻ നടനോളം…..”

അവൾ പറഞ്ഞതിന് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൻ നടത്തം തുടർന്നു…..

“ഏട്ടാ…. കൈവേദനിക്കും…. “

അവന്റെ കൈവേദനിക്കും എന്നാ ചിന്ത അവളിൽ ഒരു വേദന സൃഷ്ടിച്ചു….

“ഇല്ല പെണ്ണെ ദേ നമ്മൾ എത്തി “

വിജയ് ശ്രീയെയും എടുത്തു മുകളിൽ എത്തിയിരുന്നു….. പ്രിയയെ നിലത്തു നിർത്തിക്കൊണ്ട് വിജയ് പറഞ്ഞു…

നിലത്തിറങ്ങിയ പ്രിയ വിജയുടെ കൈകൾ പിടിച്ചു കൊണ്ട് ചോദിച്ചു

“ഏട്ടാ കൈവേദനിക്കുണ്ടോ “

അതിനും അവൻ ഒരു ചിരി ആണ് സമ്മാനിച്ചത്.

“എന്ത് പറഞ്ഞാലും ദേ ആളെ മയക്കുന്ന ചിരി ഉണ്ടല്ലോ “

അവളെ ചേർത്ത് നിർത്തി നെറ്റിത്തടത്തിൽ അവന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ച ശേഷം അവൻ പറഞ്ഞു.

“ശ്രീക്കുട്ടി നീ എനിക്ക് ഒരിക്കലും ഒരു ഭാരം അല്ല…. നീ എന്റെ പ്രാണൻ ആണ് “

അവന്റെ വാക്കുകൾ അവളുടെ വെള്ളാരം കണ്ണുകളിൽ നനവ് പടർത്തി അത് മെല്ലെ നിറഞ്ഞു കവിളിലൂടെ താഴക്ക് ഒഴുകി.

“അയ്യെ …. ഇത് ഇപ്പൊ എന്തിനാ കരയുന്നെ “

അവളുടെ പൂർണേന്തു മുഖം കൈകളിൽ കോരിയെടുത്തു നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചുകൊണ്ടവൻ ചോദിച്ചു…..

“അത്….. ഈ സ്നേഹം അനുഭവിക്കാൻ എന്ത് ഭാഗ്യം ആണ് ഈ നാശംപിടിച്ച ജന്മം ചെയ്‌തത്‌ എന്ന് ആലോചിച്ചപ്പോ ”

“ദേ പെണ്ണെ….. ഇങ്ങനെ ഒക്കെ ചിന്തിച്ച നീ എന്റെന്ന് വാങ്ങും “

അവളുടെ ഇടുപ്പിൽ പിച്ചികൊണ്ട് അവൻ പറഞ്ഞു.

“ൽസ്സ്…….. ഹാ…… അച്ചേട്ടാ എനിക്ക് നോവുന്നു “

“നോവട്ടെ….. എന്നാലേ ഞാൻ എത്ര വേദനിച്ചു എന്ന് നിനക്ക് മനസ്സിലാവൂ ”

“ഏട്ടന് എങ്ങിനെ വേദനിച്ചു….. “

“അതെ വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറയുമ്പോ ഓർക്കണം അത് വന്നുപതിക്കുന്നത് എന്റെ ഹൃദയത്തിൽ ആണെന്ന് “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

89 Comments

Add a Comment
  1. Actually innu alla innale vaayich thudagiyathe ullu bro……. aa vayanayude rasathil like idan okke marannu poyathanu

  2. Thirichu varavil santhosham, thudarnum kanum ennu prathikshikunnu.

  3. Waiting for tomorrow

  4. എഴുതി കഴിഞ്ഞോ??

    1. ?MR.കിംഗ്‌ ലയർ?

      കഴിയാറായി….

  5. ചതിച്ചല്ലോ ഭഗവാനെ ഇതുവരെ എഴുതി തീർന്നില്ലേ. കരയിപ്പിക്കാതെ ?????????പെട്ടന്ന് തീർകണേ കാതിരിക്കുവാ ഞാൻ ഇവിടെ എന്നും വന്നു നോക്കും നിന്റെ വരികൾക്കായ്

    1. ?MR.കിംഗ്‌ ലയർ?

      വ്യാഴാഴ്ച…. അടുത്ത ഭാഗം

      1. പൊളിച്

  6. ?MR.കിംഗ്‌ ലയർ?

    പ്രിയ കൂട്ടുകാരെ ഇന്ന് ദേ ഇപ്പൊ എഴുതാൻ തുടങ്ങിയിട്ടേ ഉള്ളൂ…. വളരെ വേഗത്തിൽ സമർപ്പിക്കാൻ ശ്രമിക്കാം.

    MR. കിംഗ് ലയർ

Leave a Reply

Your email address will not be published. Required fields are marked *