അപൂർവ ജാതകം 6 [MR. കിംഗ് ലയർ] 914

അവൻ അവളെയും കൊണ്ട് കുളത്തിന്റെ അരികിലേക്ക് നടന്നു……

“ശ്രീക്കുട്ടി മോള് പോയി തോർത്തും മാറാൻ ഉള്ളതും കൊണ്ടുവാ…. ഞാൻ ഇന്ന് കുളത്തിൽ കുളിക്കാൻ പോകുകയാ….. “

“അത് ഇപ്പൊ എന്താ പെട്ടന്ന് ഇങ്ങനെ ഒരു മോഹം…… “

അവൻ പറഞ്ഞത് അനുസരിച്ചു തോർത്തും വസ്ത്രങ്ങളും എടുക്കാനായി തറവാട്ടിലേക്ക് നടക്കവേ പ്രിയ വിജയോട് ആയി ചോദിച്ചു…..?

“ഒന്നുല്ല എന്റെ പെണ്ണെ എനിക്ക് ഇപ്പൊ ഇങ്ങനെ തോന്നി…. അത് നിന്നോട് പറഞ്ഞു….. അത്രേം ഉള്ളൂ “

അങ്ങനെ വിജയ് കുളത്തിലേക്കും പ്രിയ വീട്ടിലേക്കും നടന്നു……..

വിജയ് പടിക്കെട്ടുകൾ ഇറങ്ങി വെള്ളത്തിൽ കാലിറക്കി കൊണ്ട് അവസാനത്തെ പടിയിൽ ഇരുന്നു…….

“അച്ചു എവിടെ പ്രിയ മോളേ…… “

തൊടിയിൽ നിന്നും ഒറ്റക്ക് നടന്നു വരുന്ന പ്രിയയെ കണ്ട് ഊർമിള അവളോടായി ചോദിച്ചു….

“ഏട്ടൻ കുളത്തിന്റെ അവിടെ ഉണ്ട്…… എന്നോട് തോർത്ത്‌ എടുത്തു കൊണ്ട് വരാൻ പറഞ്ഞു…… അവിടെ കുളിക്കാൻ പോവുകയാണത്രെ…. “

“ഈ അച്ചുന്റെ ഓരോ കാര്യം “

പ്രിയ ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി….അവരുടെ മുറിയിൽ ചെന്ന് തോർത്തും അവന് മാറാൻ ഉള്ള വസ്ത്രങ്ങളും ആയി തിരിച്ചു പോവാൻ മുറ്റത്തേക്ക് ഇറങ്ങി.

“പ്രിയ മോളേ……. മോൾ ഇറങ്ങേണ്ടട്ടോ…… പരിചയം ഇല്ലാത്തവർക്ക് കുറച്ചു പ്രയാസം ആണ് അതിൽ കുളിക്കാൻ….. “

പ്രിയയോട്‌ ആയി ഊർമിള പറഞ്ഞു.

“ശരിയമ്മേ…. “

അവൾ തിരികെ കുളത്തിൽ എത്തിയപ്പോൾ വിജയ് കുളത്തിൽ ഇറങ്ങിയിരുന്നു…… അവന്റെ വസ്ത്രങ്ങൾ അവൻ അഴിച്ചു കല്പടവിൽ വെച്ചാണ് കുളത്തിൽ ഇറങ്ങിയത്….

“വാ ശ്രീക്കുട്ടി…… ഇങ്ങിട് വാ “

വെള്ളത്തിൽ നിന്നു കൊണ്ട് വിജയ് പ്രിയയെ കൈ കാണിച്ചു വിളിച്ചു.

“ഞാൻ ഇല്ല അച്ചേട്ടൻ കുളിച്ചോ…. “

അവൾ ചിരിച്ചു കൊണ്ട് ഏറ്റവും അവസാനത്തെ പടിയിൽ ഇരുന്നു കൊണ്ട് അവന് മറുപടി നൽകി.

“ഇങ്ങിട് വന്നേ പെണ്ണെ…… “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

61 Comments

Add a Comment
  1. Evde bro, 3 മാസം ആയി ലാസ്റ്റ് part വന്നിട്ട്. Lock ഡൌൺ ആണെന്നറിയാം, still അത്രക്ക് ഇഷ്ടപ്പെട്ടു പോയി വിജയേയും ശ്രീക്കുട്ടിയെയും

  2. അടുത്ത പാർട്ട്‌ waiting

  3. രാജ നുണയാ എവിടെഡോ അടുത്ത ഭാഗം കാത്തിരിക്കാൻ തുടങ്ങീട്ട് എത്ര നാളായി

Leave a Reply

Your email address will not be published. Required fields are marked *