“വേണ്ട ഏട്ടാ……. നിക്ക് പേടിയാ “
“എന്തിനാ പേടിക്കുന്നെ…. ഞാൻ ഇല്ലേ കൂടെ “
“ഞാൻ ഇവിടെ ഇരുന്നോളാം “
“ഉം…… എന്നാ ഞാൻ മുങ്ങാം ശ്രീക്കുട്ടി എണ്ണം പിടിക്കോ “
ഒരു കൊച്ചുകുട്ടിയുടെ മനോഭാവത്തോടെ അവൻ പ്രിയയോട് ചോദിച്ചു.
“ഉം ശരി…. “
അങ്ങനെ വിജയ് വെള്ളത്തിൽ മുങ്ങി പ്രിയ എണ്ണം പിടിച്ചു തുടങ്ങി..
1…. 2….. 3…. 4…. 5…. 6… 7.. 8.. 9… 10.. 11…
പെട്ടന്ന് വിജയ് വെള്ളത്തിന്റെ മുകളിൽ വന്നു വളരെ വേഗത്തിൽ ശ്വാസം എടുത്തു…..
“അയ്യെ…… 11 ആയുള്ളൂ അപ്പോഴേക്കും പൊങ്ങി….. “
“ആദ്യം ആയോണ്ടാ…… ഒരു ചാൻസ് കൂടി “
“പിന്നെ എത്ര തന്നാലും ഇത്രേം ഉണ്ടാവുള്ളു “
വിജയെ കളിയാക്കി കൊണ്ട് പ്രിയ പറഞ്ഞു…
“നോക്കിക്കോ…… ഇതിൽ ഞാൻ കുറെ നേരം നിക്കും “
“ഉം ശരി നമുക്ക് നോക്കാം…. “
വിജയ് വീണ്ടും വെള്ളത്തിലർക്ക് മുങ്ങി…… പ്രിയ അതിനൊപ്പം എണ്ണിതുടങ്ങി…..
“1….. 2… 3… 4… 5.. 6… 7… 8…….. 9… 10…. 11… 12….. 13…. 14….. 15……………………… 20………. 25….. “
അവളുടെ ശബ്ദം ഇടറാൻ തുടങ്ങി…… പ്രിയയുടെ ചുണ്ടിൽ തിളങ്ങി നിന്നാ ചിരി മെല്ലെ കൊഴിഞ്ഞു തുടങ്ങി അവളുടെ വെള്ളെരം കണ്ണുകളിൽ ഭീതിയുടെ കിരണങ്ങൾ ഉദിച്ചു വന്നു……
“അച്ചേട്ടാ……… “
“ഏട്ടാ…… മതി…… “
“അച്ചേട്ടാ…….. ഏട്ടൻ ജയിച്ചു…… മതി കയറി വാ…….. “
അവളുടെ മിഴികൾ നിറഞ്ഞു…… പ്രിയയെ ഭയം കീഴടക്കി…… അവസാനം കരയുന്ന പോലെ ആയി അവൾ.
“അച്ചേട്ടാ…… വാ….. നിക്ക് പേടിയാവുന്നു “
അവൾ കരയുന്ന പോലെ അവനെ വിളിച്ചു…..
“അച്ചേട്ടാ……. “
പ്രിയ ഉച്ചത്തിൽ വിജയെ വിളിച്ചു കരഞ്ഞുകൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങി……. അവളുടെ മിഴികളിൽ നിന്നും ധാരയായി കണ്ണുനീർ നിറഞ്ഞൊഴുകി……
പെട്ടന്ന് വിജയ് വെള്ളത്തിൽ നിന്നും പൊങ്ങി വന്നു……
അവനെ കണ്ട ആ നിമിഷം ജീവിതത്തിൽ അവൾ അത്രയും സമാധാനവും സന്തോഷവും അനുഭവിച്ച നിമിഷം ആണത്….
Evde bro, 3 മാസം ആയി ലാസ്റ്റ് part വന്നിട്ട്. Lock ഡൌൺ ആണെന്നറിയാം, still അത്രക്ക് ഇഷ്ടപ്പെട്ടു പോയി വിജയേയും ശ്രീക്കുട്ടിയെയും
അടുത്ത പാർട്ട് waiting
രാജ നുണയാ എവിടെഡോ അടുത്ത ഭാഗം കാത്തിരിക്കാൻ തുടങ്ങീട്ട് എത്ര നാളായി