അപൂർവ ജാതകം 6 [MR. കിംഗ് ലയർ] 914

“അതും പറഞ്ഞു വിജയ് അവളുടെ ഇടുപ്പിൽ പിച്ചി….. “

“ആ….. ഏട്ടാ…. വിട് “

തന്റെ ഇടുപ്പിൽ പിച്ചിയ അവന്റെ കൈ തട്ടി മാറ്റാൻ ശ്രമിച്ചുകൊണ്ട് പ്രിയ പറഞ്ഞു…..

“എന്തിനടി നീ എന്നെ കളിയാക്കിയത് “

വീണ്ടും അവളുടെ ചുണ്ടിൽ ചിരി വിടർന്നു….

“പിന്നല്ലാതെ…… കല്യാണം കഴിഞ്ഞട്ടു ദിവസങ്ങൾ ആയുള്ള അപ്പൊ തന്നെ കുട്ടിയെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി അതും പെൺകുട്ടി “

“ശ്രീ പറയുന്നത് കുട്ടികൾ വേണ്ട എന്നാണോ “

“ഏട്ടാ…… ദേ…… വേണ്ട ഞാൻ ഇനി മിണ്ടൂല “

അതും പറഞ്ഞു അവൾ അവനരികിൽ നിന്നും വീട്ടിലേക്കുള്ള വഴിയിലേക്ക് നടന്നു….

വിജയ് ഓടി അവളുടെ ഒപ്പം എത്തി…….. ശേഷം അവൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി…..

“എന്റെ ശ്രീക്കുട്ടി ഏട്ടനോട് പിണക്കം ആണോ….. “

“എന്റെ കൈ വിട് എനിക്ക് പോണം “

അവൾ ഉറച്ച ശബ്ദത്തിൽ അവനോട് പറഞ്ഞു……

“വാവാച്ചി…… “

അവൾ ഒന്നും മിണ്ടാതെ നിന്നു……

“ഇപ്പൊ എന്റെ പെണ്ണിനെ കാണാൻ എന്ത് ഭംഗിയാ….. മുഖവും മൂക്കും കവിളും എല്ലാം ചുവന്നു….. ഹോ…… കെട്ടിപിടിച്ചു ഒരു ഉമ്മ തരാൻ തോന്നും “

“എനിക്ക് ആരുടേം ഉമ്മേം കുമ്മേം ഒന്നും വേണ്ട “

അവൾ കൃത്രിമ ദേഷ്യം മുഖത്തു വരുത്തി പറഞ്ഞു…….

“അയ്യോടി……നിന്നെ ഞാൻ ഉണ്ടല്ലോ…. “

“അതും പറഞ്ഞു വിജയ് പ്രിയയെ കൈകളിൽ കോരിയെടുത്തു…… “

“വിട്….. വേണ്ട…… “

അവൾ അവന്റെ കൈയിൽ കിടന്നു കുതറികൊണ്ട് പറഞ്ഞു….

“വാവാച്ചി…… നമുക്ക്‌ നിന്നെ പോലെയൊരു മാലാഖ കുഞ്ഞിനെ വേണം, അവളെ നമുക്ക്‌ സ്നേഹിച്ചും കൊഞ്ചിച്ചും ഒരു രാജകുമാരിയെ പോലെ വളർത്തണം “

അവൾ അവന്റെ കഴുത്തിൽ കൈ ചുറ്റി….. ഒരു നനുത്ത പുഞ്ചിരി അവൾ അവന് സമ്മാനിച്ചു….. ശേഷം അവൾ വിജയുടെ കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിൽ അവളുടെ രക്തവർണമാർന്ന അധരങ്ങൾ അമർത്തി ചുംബിച്ചു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

61 Comments

Add a Comment
  1. Evde bro, 3 മാസം ആയി ലാസ്റ്റ് part വന്നിട്ട്. Lock ഡൌൺ ആണെന്നറിയാം, still അത്രക്ക് ഇഷ്ടപ്പെട്ടു പോയി വിജയേയും ശ്രീക്കുട്ടിയെയും

  2. അടുത്ത പാർട്ട്‌ waiting

  3. രാജ നുണയാ എവിടെഡോ അടുത്ത ഭാഗം കാത്തിരിക്കാൻ തുടങ്ങീട്ട് എത്ര നാളായി

Leave a Reply

Your email address will not be published. Required fields are marked *