“അങ്ങനെ ഇപ്പൊ ശ്രീക്കുട്ടി പോവുന്നില്ല….. നേരത്തെ ഇപ്പൊ വരാം എന്ന് പറഞ്ഞ ആളാ ഞാൻ പോയപ്പോ കയറികിടന്നുറങ്ങിയത്…… ഈ പ്രാവശ്യം അത് നടക്കില്ല മോനെ…… വേഗം എഴുനേറ്റട്ടെ “
മറിച്ചൊന്നും പറയാതെ വിജയ് പ്രിയക്കൊപ്പം താഴേക്ക് ഇറങ്ങി……
പടികൾ ഇറങ്ങി വരുന്ന വിജയെ നോക്കി വർഷ ചോദിച്ചു….
“ആ കുംഭകര്ണൻ എഴുന്നേറ്റോ “
“പോടി പട്ടി “
ഒരു ലോഡ് പുച്ഛം വാരി വിതറികൊണ്ട് വിജയ് പറഞ്ഞു.
“ന്താ…… “
“ഒന്നുല്ല എന്റെ കൊച്ചേ “
അങ്ങിനെ അവർ കഴിക്കാൻ ഇരുന്നു……..
വിജയ്ക്ക് അരുകിൽ നിന്ന് പ്രിയ അവന് ഭക്ഷണം വിളംബി…..
ആ വലിയ ഊണ് മേശക്ക് ചുറ്റും….. വിജയ്‍യും വർഷയും ഉർമിളയും ഇന്ദുവും കൂടെ വിജയുടെ അടുത്തായി പ്രിയയും ഇരുന്നു……. അവർ ഓരോ കാര്യങ്ങൾ പറഞ്ഞു ഊണ് കഴിച്ചു.
“എന്താ ഏട്ടാ ഇവിടെ വന്നു നിൽക്കുന്നത്….. “
ഊണ് കഴിച്ചു കഴിഞ്ഞു തറവാടിന്റെ വടക്കേ അറ്റത്തുള്ള മാവിന്റെ ചോട്ടിൽ നിൽക്കുന്ന വിജയുടെ അരികിലേക്ക് ചെന്ന് കൊണ്ട് പ്രിയ ചോദിച്ചു.
“ഏയ് ഞാൻ വെറുതെ……. “
അവളെ നോക്കി ഒരു ചിരിച്ചു കൊണ്ട് വിജയ് പ്രിയക്ക് മറുപടി നൽകി.
“ശ്രീക്കുട്ടി “
“ഉം….. എന്താ ഏട്ടാ “
“നമുക്ക് ഒന്നുനടന്നാലോ “
“എവിടേക്ക്….? “
കാറ്റിൽ പാറിപ്പറക്കുന്ന മുടി ഒതുക്കി വെച്ചുകൊണ്ട് പ്രിയ വിജയോട് ചോദിച്ചു.
“സ്ഥലം അറിഞ്ഞാലേ വരൂ…. ന്നാ വരണ്ട…. “
“എന്റെ പൊന്നോ എനിക്ക് ഒന്നും അറിയണ്ടയെ ഞാൻ ഏത് നരകത്തിലേക്ക് ആണെകിലും വന്നേക്കാമെ….. “
വിജയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞു..
വിജയ് പ്രിയയെ ചേർത്ത് പിടിച്ചുകൊണ്ടു അവർ ആ വലിയ പറമ്പിലൂടെ നടന്നു….
Evde bro, 3 മാസം ആയി ലാസ്റ്റ് part വന്നിട്ട്. Lock ഡൌൺ ആണെന്നറിയാം, still അത്രക്ക് ഇഷ്ടപ്പെട്ടു പോയി വിജയേയും ശ്രീക്കുട്ടിയെയും
അടുത്ത പാർട്ട് waiting
രാജ നുണയാ എവിടെഡോ അടുത്ത ഭാഗം കാത്തിരിക്കാൻ തുടങ്ങീട്ട് എത്ര നാളായി