അപൂർവ ജാതകം 1 [MR. കിംഗ് ലയർ] 526

അവൻ അതും പറഞ്ഞു കാവിലേക്ക് നടന്നു. പിന്നാലെ അവളും.

വിജയ് ഒരു കരിനീല കുർത്തയും അതെ കര മുണ്ടും. വർഷ ഒരു ചുവന്ന ഹാഫ് സാരി.

അങ്ങനെ ആ ഗ്രാമത്തിലെ ഏറ്റവും വലിയ ആഘോഷം അവിടെ ഒരുങ്ങി കഴിഞ്ഞു. സൂര്യൻ കടലിൽ മുങ്ങിതാന്നു തുടങ്ങി, ആകാശം ചുവപ്പ് കലർന്ന് കിടക്കുകയായിരുന്നു പക്ഷികൾ തിരികെ അവരുടെ കൂട് ലക്ഷ്യമാക്കി പോകുന്നു. വയലിന് നടുവിലൂടെ അവർ കാവിനെ ലക്ഷ്യമാക്കി നടന്നു.

“എടി ചേച്ചി എന്താ വരാഞ്ഞത് “

“ചേച്ചി ഇന്ന് എത്തും എന്നാ പറഞ്ഞത് “

അങ്ങനെ അവർ ഓരോന്ന് സംസാരിച്ചു കാവിൽ എത്തി.

വിജയ് തന്റെ കൂടുകാരുടെ അടുത്തേക്ക് ചെന്ന്. വർഷയും അവന്റെ കൈയും പിടിച്ചു അവന്റെ ഒപ്പം നടന്നു. കുറച്ചു നേരം കൂടുകാരുമായി സംസാരിച്ചു കഴിഞ്ഞു ഇരുവരും കാവിൽ ചുറ്റിയടിച്ചു നടന്നു.

താലം വന്നപ്പോൾ അവർ ഒരു വശത്തേക്ക് ഒതുങ്ങി നിന്നു.

“ദേ ഡി വർഷേ അവന്മാർ എല്ലാം മന്ദബുദികൾ ആണെന്ന തോന്നുന്നേ “

“അത് എന്താ ഏട്ടാ “

“അല്ല നിന്നെ നോക്കി വെള്ളം ഇറക്കുന്നു “

“അതെ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ ആണുങ്ങൾ നോക്കും “

“അതിന് നിന്നെ എന്തിനാ നോക്കുന്നെ “

“അച്ചുവേട്ടാ……. “

“അവൾ അവന്റെ കൈത്തണ്ടയിൽ പിച്ചി കൊണ്ട് അവനെ വിളിച്ചു. “

അവർ വീണ്ടും കാവിൽ ചുറ്റിയടിക്കാൻ തുടങ്ങി. പെട്ടന്ന് വിജയ് ഒന്ന് നിന്നു. അവന്റെ കണ്ണുകൾ എന്തിലോ ഉടക്കി.

“എന്ത് പറ്റി ഏട്ടാ “

“ദേ ആ പെണ്ണിനെ കാണാൻ നല്ല ഭംഗി ഉണ്ടല്ലേ “

“എവിടെ…..? “

“ദേ ആ കുട്ടി “

“പിന്നെ എന്ത് ഭംഗി ഞാൻ ഒന്ന് നന്നായി ഒരുങ്ങി ഇറങ്ങിയാൽ ഇവളൊക്കെ മാറി നിൽക്കും “

“എടി പൊട്ടി കഴുത എത്ര ഒരുങ്ങിയാലും കഴുത തന്നെ ആയിരിക്കും “

“പിന്നെ അവളെ കാണാൻ ഒരു പശുവിനെ പോലെ ഉണ്ട് “

“ദേ മിണ്ടാതെ നിന്നോ അല്ലകിൽ ഞാൻ കൊണ്ട് പോയി പിച്ചക്കിരുത്തും “

“ഓഹ് ഞാൻ ഒന്നും പറയുന്നില്ല “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

66 Comments

Add a Comment
  1. Ee kadhyude pdf kittumo

  2. അണ്ണാ
    ഞാൻ ഈ സ്റ്റോറി ഈപ്പോഴാ കണ്ടത് ബാക്കി വായിച്ചിട്ടു പറയാം ❤?

  3. Ningalde athre onum katha ezhuthan arilla enalum ezhuthan oru agraham ene onu sahayikamo ente kayil computer onum illa ullathu oru phone anu athil engane katha ezhuthi post cheyanamnu parayamo

Leave a Reply

Your email address will not be published. Required fields are marked *