അപൂർവ ജാതകം 1 [MR. കിംഗ് ലയർ] 528

“അപ്പൊ എനിക്ക് കിട്ടില്ല…. “

“കിട്ടും “

“എപ്പോ എന്ന് “

അവളുടെ മുഖം സന്തോഷം കൊണ്ടും ആകാംഷ കൊണ്ടും വിടർന്നു.

“നമ്മുടെ കല്യാണ ശേഷം “

“കല്യാണം നമ്മുടെ ഹ ഹ ഹ “

“താൻ എന്തിനാടോ ചിരിക്കൂന്നേ, ഞാൻ കാര്യം പറഞ്ഞതാണ് “

“വേണ്ട വിജയ് അതൊന്നും ശരിയാവില്ല…… എനിക്ക് ഇപ്പോൾ അങ്ങനെ ഉള്ള മോഹങ്ങൾ ഒന്നുമില്ല “

“എനിക്ക് ഇഷ്ടമാണ് തന്നെ “

“എനിക്കും ഇഷ്ടമാണ് പക്ഷെ വേണ്ട…. എന്നെ കൊണ്ട് സാധിക്കില്ല ഇനിയും ഇത് പറഞ്ഞാൽ പിന്നെ ഒരിക്കലും ഞാൻ വിജയുടെ മുൻപിൽ വരില്ല “

“ശരി…. ശരി…. ഒന്നും വേണ്ട… തന്നെ എനിക്ക് ഇങ്ങനെ കാണാൻ സാധിക്കുന്നുണ്ടല്ലോ അത് മതി “

“അപ്പൊ പോട്ടെ അച്ചുവേട്ടാ “

“ഹ ആ പേര് എവിടന്നു കിട്ടി “

“അതൊക്കെ കിട്ടി അപ്പോൾ ഞാൻ പോട്ടെ “

“ശരി ഞാൻ വിളിച്ചോളാം. “

വിജയോട് യാത്ര പറഞ്ഞു ആതിര പോയി….

അങ്ങനെ രണ്ട് മാസം കടന്ന് പോയി…..

“അഹ് ഹലോ അമ്മേ “

“അച്ചു മോന് സുഖം അല്ലെ “

“അതെ അമ്മക്കോ, “

“അമ്മക്ക് സുഖമാണ് അച്ചൂട്ടാ പിന്നെ മോനെ പരീക്ഷ എല്ലാം കഴഞ്ഞില്ലേ എന്നാൽ എത്രയും വേഗം പുറപ്പെട്ടോള്ളൂ “

“അമ്മേ ഞാൻ ഇന്ന് രാത്രി ഇവിടന്നു ഇറങ്ങും “

“ശരി മോനെ ഞാൻ അച്ഛനോട് വണ്ടി അയക്കാൻ പറയാൻ, ബസ്സിൽ അല്ലെ മോൻ വരുന്നത് “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

66 Comments

Add a Comment
  1. Ee kadhyude pdf kittumo

  2. അണ്ണാ
    ഞാൻ ഈ സ്റ്റോറി ഈപ്പോഴാ കണ്ടത് ബാക്കി വായിച്ചിട്ടു പറയാം ❤?

  3. Ningalde athre onum katha ezhuthan arilla enalum ezhuthan oru agraham ene onu sahayikamo ente kayil computer onum illa ullathu oru phone anu athil engane katha ezhuthi post cheyanamnu parayamo

Leave a Reply

Your email address will not be published. Required fields are marked *