ഒരു ചുവന്ന പാവാടയും എടുത്തിട്ടുണ്ട് വെള്ളത്തിൽ നിന്ന് ഉയർന്നു വന്നതുകാരണം അവളുടെ വസ്ത്രം ശരീരത്തിൽ പതിഞ്ഞു ഒന്നുടെ തെളിഞ്ഞു കാണുന്നു
പതിയെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയതും….പാർവതി ഇവളെന്താ ഈ കോലത്തിൽ
ചുറ്റുമുള്ളതെലാം മറന്നു ഞാൻ അവൾക്കരികിലേക്ക് ഓടികൊണ്ടിരുന്നു
ആദിയേട്ട…..
ആദിയേട്ടാ എന്ത് ഉറക്കമാ ഇത് എന്നും പറഞ്ഞരോ ശക്തിയിൽ കുലിക്കി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത് ദേവൂവാണ്
വാ ഊണ് കഴിക്കാൻ നേരായി അവരൊക്കെ കാത്തിരിക്കാ….ഇത്രനേരം ഞാൻ ഉറങ്ങിയോ എനിക്ക് തന്നെ അത്ഭുതം തോന്നി
ഞങ്ങൾ വന്നത്കൊണ്ടാണെന്ന് തോന്നുന്നു സദ്യ ഉണ്ട് പലതരം കറികളും
ഇലയിട്ട് അതിൽ ചോറും പലതരം കറികളും വിളമ്പിയതും ഞാൻ ആർത്തിയോടെ കഴിക്കാൻ തുടങ്ങി
പയ്യെ കഴിക്കടാ… അമ്മ
ഞാൻ അമ്മയെ നോക്കിയതും
സവിത അമ്മായി വന്നു അവൻ കഴിക്കട്ടെ ഭക്ഷണം കഴിക്കാനല്ലേ ഉണ്ടാക്കിയത് എന്നുംപറഞ്ഞു കുറച്ചു തോരൻ ഇട്ടതും
അങ്ങനെ പറഞ്ഞു കൊടുക്കമ്മായി ഈ അമ്മക് ഒന്നും അറിയില്ല
ടാ ടാ വേണ്ട അടികൊള്ളും നീ
ദേവുമോളെന്താ ഒന്നും മിണ്ടാതെ
അവള് ഭക്ഷണം കഴിക്കുമ്പോ സംസാരിക്കാറില്ല എന്തെകിലും നമ്മളെങ്ങോട്ട് മിണ്ടണം
ഞാനൊരു കളിയാക്കലോടെ പറഞ്ഞതും
അതിന് ദേവു എന്റെ പുറത്തേക്ക് കൈമുട്ട് വച്ചു തട്ടി
അങ്ങനെ ഒന്നുല്ല അമ്മായി ചുമ്മാ
മ്മ് ഇനി ഇപ്പോ ദേവു മോളെ കല്യാണം നോക്കാമല്ലെ
ഓ അമ്മായി ഞാൻ കുഞ്ഞല്ലേ ഇവിടുത്തെ ചേച്ചിമാരുടെ ഒകെ കഴിയട്ടെ എന്നിട്ടാവാം അപ്പോയെക്കും എനിക്ക് പഠിക്കുകയും ചെയാം

kathayude perum eyuthiya ale perum okke mariyoo
ഇത് ആരാ കഥയുടെ പേരും പാർട്ട് ഒക്കെ കോപ്പി ചെയ്ത് എഴുതുന്നത്…. ഞാൻ ഭാഗം 3 വരെ എഴുതിയുള്ളൂ
ഇതാരാ ഞാൻ ഈ കഥ കുറെ കാലം മുന്നേ എഴുതിയതാണല്ലോ എപ്പോഴാ ഇത് നിങ്ങളുടെ ആയത് എന്റെ പേരും ഇതിന്റെ മുന്നേ ഉള്ള ബാക്കി 3 പാർട്ടും ഇവിടെ കുറെ മുന്നേ തന്നെ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്റെ മറ്റു പല കഥയും ഇവിടെ ഉണ്ട്
എന്റെ പേര് സെർച്ച് ചെയ്താൽ താങ്കൾക് കാണാൻ കഴിയും ഞാൻ ഈ കഥയുടെ ആദ്യത്തെ പാർട്ട് എഴുതിയ ഡേറ്റ് പേരും
കഥയുടെ പേര്… 🤔