ഇതെല്ലാം ഒരു തവണ പോലും എൻ്റെ അച്ഛനോ അമ്മയോ ഞങ്ങളോടു പറഞ്ഞിട്ടില്ല. പക്ഷേ അവൻ്റെ അമ്മ രാധമ്മ ഇത് ഞങ്ങളോടു പറയാത്ത സന്ദർഭങ്ങൾ വളരെ കുറവുമാണ്. അത്രയ്ക്കുണ്ട് അവർക്ക് ഞങ്ങളോടുള്ള സ്നേഹവും കടപ്പാടും. അന്ന് ആ പഴയ തയ്യൽ മെഷീൻ ചവിട്ടിയാണ് രാധമ്മ മനുവിനേയും കുഞ്ഞ് മീനുവിനെയും വളർത്തിയത്. ഇന്നവർ അത്യാവശ്യം നല്ല രീതിയിലാണ് ജീവിക്കുന്നത്.
അടുത്തയാഴ്ച മീനുവിൻ്റെ കല്യാണമാണ്. അതിൻ്റെ ഒരുക്കങ്ങൾ ആണ് ഇപ്പൊൾ നടക്കുന്നത്. അവിടെവെച്ചാണ് അപർണ്ണയെ ഞാൻ കാണുന്നത്. എൻ്റെ ആദ്യത്തെ കളിക്കാരി. അല്ല ഏക കളിക്കാരി.
*****************************************
വൈകുന്നേരം ഒരു പിക്അപ് നിറയെ വിറകുമായിട്ടാണ് ഞാൻ അവൻ്റെ വീട്ടിലേക്ക് ചെന്നത്.
ഒരുപാട് ആളുകളൊന്നും വീട്ടിൽ എത്തിയിട്ടില്ല. വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി ഷർട്ട് ഊരി ഞാൻ വണ്ടിയിലേക്ക് കയറി വിറക് ഒരു സൈഡിലേക്ക് ഇട്ടു. പതിനഞ്ച് മിനുട്ട് കൊണ്ട് അതു കഴിഞ്ഞു.
ഒരുപാട് പണികൾ ചെയ്തു തീർക്കാൻ ഇനിയും ബാക്കിയുണ്ട്. കളയാൻ സമയം ഒരുപാടുമില്ല..
വീട്ടിൽ വന്ന സ്ത്രീ ജനങ്ങൾ ഓരോരോ ജോലികൾ ചെയുന്നു. കുട്ടികൾ ഒരുവശത്ത് ഓടിക്കളിക്കുന്നു.
ഞാൻ ഷർട്ട് ഊരി മാറ്റി കൈലിമുണ്ട് ഒന്നു മുറുക്കിചുറ്റി വിറകു കീറാൻ തുടങ്ങി.. പെട്ടെന്നാണ് മനു അങ്ങോട്ട് വന്നത്.
“എടാ ഇത് ഞാൻ കീറിക്കൊള്ളാം. ഇപ്പൊ തന്നെ നീ കുറെ ഓടിയില്ലേ. മതി പോയി ഒന്ന് റെസ്റ്റെടുക്ക്.”
“ഇത് ഞാൻ ചെയ്‌തോളാമെടാ. നിനക്കു കവലക്കെന്തോ പോകണമെന്ന് പറഞ്ഞിരുന്നില്ലേ? നീ പോയിട്ട് വാ. ഇത് ഞാൻ ചെയ്‌തോളാം. ഇന്നത്തെ ജിം ഇതാക്കാം.” ചിരിച്ചുകൊണ്ട് ഞാൻ അവനോടു പറഞ്ഞു.
