ഒരു താല്പര്യമില്ലായ്മ അവളുടെ മുഖത്തുണ്ടായത് ഞാൻ ശ്രദ്ധിച്ചു. പണിയെടുക്കുന്നതിൽ മടിച്ചിയാണെന്ന് എനിക്ക് മനസ്സിലായി. അത് അവനും ശ്രദ്ധിച്ചു.
“കവലയിൽ പോയിട്ടു വരുമ്പോൾ നിനക്ക് ഇഷ്ടപ്പെട്ട മാങ്കോ കുൽഫി വാങ്ങി തരാമെടി.” അതുകേട്ടപ്പോൾ അവളുടെ കണ്ണുകൾ വിടരുന്നത് ഞങ്ങൾ രണ്ടുപേരും ശ്രദ്ധിച്ചു. ഞങ്ങൾ പരസ്പരം നോക്കി ഒന്നു പുഞ്ചിരിച്ചു.
“രണ്ടെണ്ണം വേണം” കൊഞ്ചിക്കൊണ്ട് അവള് പറഞ്ഞു.
“രണ്ടോ മൂന്നോ തരാം” ചിരിച്ചുകൊണ്ട് മനു പറഞ്ഞു. എന്നിട്ട് ബൈക്കിൽ കയറി.
അപ്പു നടന്ന് എൻ്റെ അടുത്തേക്ക് വന്നു.
“ഹാ ടാ ജിമ്മി. നിനക്ക് ഇവളെ മനസ്സിലായോ? അപ്പുവിനെ?” മനു എന്നോടു ചോദിച്ചു.
“ഞാൻ അപ്പുവിനെ ചുഴിഞ്ഞൊന്നു നോക്കി.” ഇല്ല, ഒരു ഓർമ്മയുമില്ല.
