അരളി പൂവ് 11 [ആദി007] 361

“എവിടെ പോവാ…? ”
ആകാംഷയോടെ അവൾ ചോദിച്ചു

“ദേ ആ കാണുന്ന ബേക്കറി വരെ. ഇപ്പൊ വരാഡോ.. ”
ദേവൻ കാറിന്റെ പുറത്തേക്ക് ഇറങ്ങി.

അർച്ചന പുഞ്ചിരിച്ചു.

ദേവൻ പോയ ശേഷം അവൾ കടലിലേക്ക് നോക്കി. തിരമാലകൾ ഒന്നിനു പുറകെ ഒന്നായി കരയിലെക്ക് ഓടി അടുക്കുന്നു. മാനത്തു വട്ടമിട്ടു പറക്കുന്ന പരുന്തുകൾ ഒപ്പം ആകാശം മുട്ടെ തുള്ളി ചാടുന്ന പട്ടങ്ങൾ. ദൂരെ കടലിൽ തെന്നി നീങ്ങുന്ന ചെറു വള്ളങ്ങൾ. അങ്ങനെ അങ്ങനെ നിറയെ കാഴ്ചകൾ.
അവൾ കാറിൽ നിന്നു പുറത്തേക്കിറങ്ങി.

 

 

അൽപ സമയത്തിന് ശേഷം കൈയിൽ കുറെ പലഹാരങ്ങളുമായി ദേവൻ അവിടേക്ക് വന്നു.എന്നാൽ അർച്ചന ദൂരേക്ക് നോക്കി എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു. ദേവൻ അവളെ അടിമുടി ഒന്ന് നോക്കി. അർച്ചന മുന്നിൽ നിന്നപ്പോൾ പ്രകൃതി പോലും അവളുടെ സൗന്ദര്യത്തിൽ അലിഞ്ഞു ചേർന്നോ എന്ന് അവനു തോന്നിപോയി.സാരിയിൽ അവളിലെ പെണ്ണഴക് വ്യക്തമായിരുന്നു.

“ഹലോ മാഡം. എന്താണ് ഒരു ആലോചന….? ”

ദേവന്റെ ശബ്‌ദം അവളെ ഉണർത്തി.

“സാറെപ്പോ വന്നു”

“ഞാൻ വന്നിട്ട് കുറെ വർഷം ആയി. എന്താണ് കടലിനോട് സംസാരിക്കുവാണോ ”
ദേവൻ കളിയാക്കി ചോദിച്ചു

“ഹേയ്…..ഞാൻ വെറുതെ… നമുക്ക് പോകാം ”

“തനിക്ക് കടൽ ഇഷ്ടമാണല്ലേ..? ”

അതെ എന്ന മട്ടിൽ അവൾ പുഞ്ചിരിച്ചു.

“എങ്കിൽ കുറച്ച് നേരം ഇവിടെ നിന്നിട്ട് പോകാം ”

“അയ്യോ വേണ്ട സർ പോകാം. ”

ദേവൻ കൈയിലുള്ള കവറുകൾ കാറിൽ വെച്ചു ഡോർ അടച്ചു
“ഇവിടെ കുറച്ച് നേരം നിന്നിട്ടേ പോകുന്നുള്ളൂ ”

“സാർ അത് വേണോ..? ”
അർച്ചന ചുറ്റുപാടും കണ്ണോടിച്ചു നോക്കി.

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് ?

240 Comments

Add a Comment
  1. Continue cheyyu bro waiting for your reply

  2. Continue cheyyu bro waiting

Leave a Reply

Your email address will not be published. Required fields are marked *