ദേവൻ രാത്രിയിൽ എന്തേലും കഴിച്ചു കാണുമോ എന്നൊരു ചിന്ത അവളിൽ ഉണ്ടായി.
‘സർ കഴിച്ചു കാണുമോ….? ഈശ്വരാ എങ്ങനെയാ ഇപ്പൊ ഒന്ന് അറിയുന്നേ? ‘
അവൾ മനസ്സിൽ പുലമ്പി.
അടുക്കളയിലെ ഷേടിന്റെ മുകളിൽ ഉണ്ടായിരുന്ന ഫോൺ അവൾ മെല്ലെ എടുത്തു.
വാട്സ്ആപ്പ് നോക്കി ദേവൻ ഓൺലൈനിൽ ഇല്ല. ഇനി വിളിക്കണോ വേണ്ടയോ എന്നാ ആശയക്കുഴപ്പത്തിലായി പെണ്ണ്.
ദേവൻ ആണേൽ ഈ സമയം ഒന്ന് രണ്ട് പെഗ്ഗ് ഒക്കെ വിട്ട്. ചിക്കനും കടിച്ചു പറിച്ചു പഴയ ഒരു ഗസലും കേട്ടങ്ങനെ ഇരിക്കുവാരുന്നു.
അർച്ചന ഒന്ന് അമാന്തിച്ചെങ്കിലും ദേവന്റെ ഫോണിൽ വിളിച്ചു. നിമിഷങ്ങൾക്കകം ദേവന്റെ ഫോൺ റിംഗ് ചെയ്തു.
“ആഹാ… ഇവളോ….? ”
ഒരു വഷളൻ ചിരിയോടെ അയാൾ ഫോൺ എടുത്തു
“എന്താണ് സർ ”
“ഹലോ ”
പതിഞ്ഞ സ്വരത്തിൽ ആരേലും കേൾക്കുമോ എന്ന പേടിയിൽ അവൾ മറുപടി നൽകി
“ആ പറയു സർ ”
“സർ കഴിച്ചോ…? ”
“ഓ. ഇപ്പോഴേലും ഓർത്തല്ലോ. മ്മ്മ് കഴിച്ചു ”
“മം ”
ചുറ്റും നോക്കിയ ശേഷം അവളൊന്നു മൂളി
“അച്ചൂസ് കഴിച്ചോ. ”
“മം ”
“എല്ലാരും കഴിച്ചോ…? ”
“മ്മ്മ് ”
ചുണ്ടത്തു വിരിഞ്ഞ ചിരി ഒതുക്കി അവളൊന്നു മൂളി.
“മം മം മം… ഇപ്പൊ ഹാപ്പി ആയോ..? ”
“ഹാപ്പി ആയി ”
“എങ്കിൽ മോള് പോയി ചാച്ചിക്കോ. ഇല്ലേൽ ഈ ഗന്ധർവ്വൻ പിടിക്കും ”
“ഗന്ധർവ്വനു നല്ല ഇടിയും കിട്ടും. ”
കൃത്രിമ ദേഷ്യം അവൾ കടമെടുത്തു
Continue cheyyu bro waiting for your reply
Continue cheyyu bro waiting