“ദേവൻ അല്ലൈ ദൈവം..താൻ അന്ത പയ്യൻ ”
മാമിടെ വകയും കമന്റ് ഇങ്ങു എത്തി
“സർജറി എന്ന് കാണും മോളെ..? ”
“കൃത്യമായി ഒരു ഡേറ്റ് പറഞ്ഞില്ല എന്നാലും രണ്ടാഴ്ച്ച കഴിഞ്ഞു ഉണ്ടാവും അങ്കിളേ ”
“മം. ദിലീപിന്റെ അച്ഛനും അമ്മയും നാളെ തന്നെ എത്തില്ലേ.? ”
“എത്തും അങ്കിളേ അവരൊക്കെ ഭയങ്കര സന്തോഷത്തിലാ. ഇനി സർജറി കഴിഞ്ഞേ പോകു എന്ന അച്ഛൻ പറഞ്ഞെ.”
അർച്ചനയുടെ വാക്കുകളിൽ സന്തോഷം അലതല്ലി.
“അത് അപ്പടി താൻ ഇരിക്കും മാ”
“അവർക്ക് രണ്ടാൾക്കും സാറിനെ ഒന്ന് കാണണമെന്ന പറഞ്ഞെ ”
“അത് പിന്നെ കാണാല്ലോ. ദേവനും ഒരുപാട് സന്തോഷമാകും അയാൾ നല്ല മനുഷ്യനാ ”
അതും കൂടി കേട്ടപ്പോ അർച്ചനയുടെ മുഖം പൂർണ ചന്ദ്രനെപോലെ തിളങ്ങി.
ഇത് മാമി ശ്രദ്ധിച്ചു.
“ദേവനോടെ കാര്യം സൊള്ളുമ്പോതെല്ലാം അപ്പ… എന്നാ ഒരു അഴക് ഇന്ത മൂഞ്ചിയിൽ ”
“അത് ശെരിയാണല്ലോ ”
അങ്കിൾ പിന്താങ്ങി
“ഓ പിന്നെ പിന്നെ.. രണ്ടും ഒന്ന് പോയെ ”
ആളൊന്നു ചമ്മിയെങ്കിലും അർച്ചന എങ്ങനെയോ പിടിച്ചു നിന്നു
കാര്യം മാമി പറഞ്ഞത് ശെരിയാണ്. ദേവൻ അർച്ചനയുടെ ഉള്ളിൽ കൂടു കൂട്ടി തുടങ്ങിരുന്നു.
അടുത്ത ദിവസം ദേവസിയെ ട്രെയിൻ കയറ്റി വിട്ട ശേഷം ദേവൻ അൽപ്പം വൈകിയാണ് ഓഫീസിൽ എത്തിയത്. ദേവസി പോയത് കൊണ്ട് തന്നെ മുഖത്തു പ്രസരിപ്പൊന്നും ഉണ്ടായിരുന്നില്ല.
അൽപ നേരം കഴിഞ്ഞു അർച്ചന ദേവന്റെ ക്യാബിനിലേക്ക് വന്നു.
“വാടോ ”
ദേവൻ ചിരിച്ചു കൊണ്ട് അർച്ചനയെ സ്വാഗതം ചെയ്തു.
അർച്ചന മുൻപിലുള്ള കസേരയിൽ ഇരുന്നു.
“സാറിന് എന്തെങ്കിലും വിഷമം ഉണ്ടോ..? ”
ദേവന്റെ മുഖത്തെ വാട്ടം അർച്ചന ശ്രദ്ധിച്ചു
“ഹേയ് അതൊന്നും ഇല്ല. എന്നും മനുഷ്യർ ഒരുപോലെ ആണേൽ ഒരു രസവും ഉണ്ടാവില്ലല്ലോ ”
“മം അത് ശെരിയാ. സർ ഞാൻ വന്നത്……? “
Continue cheyyu bro waiting for your reply
Continue cheyyu bro waiting