അരളി പൂവ് 7 [ആദി007] 387


“ആ ചേച്ചി നേരത്തെ വന്നോ..?”
മുഖത്തൊരു ചിരി വിടർത്തി കൊക്ക് അടുത്ത് വന്നു

അർച്ചന ചിരിച്ചു കൊണ്ട് തലയാട്ടി.

“ഫുടൊക്കെ കഴിച്ചോ ചേച്ചി ….?”

കൊക്ക് ഓരോരോ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.അർച്ചനയ്ക്ക് അവന്റെ നിഷ്കളങ്കത കൗതുകമായി തോന്നി.അവൾ ചില ചോദ്യങ്ങൾക്ക് മറുപടി നൽകി മറ്റു ചിലതിനു ചിരിച്ചു .
കുറേ കഴിഞ്ഞപ്പോൾ മറിയ എത്തി.

“പാവത്തിനെ കത്തി വെച്ച് കൊല്ലാതെ .പോയി നിന്റെ ജോലി നോക്കടാ .”

“ഓ ..”
ഒരു പുച്ഛഭാവത്തിൽ മറിയയുടെ മുഖത്തു നോക്കിയ ശേഷം അർച്ചനയോട്
“ചേച്ചി പിന്നെ കാണാമേ ”
കൊക്ക് സ്ഥലം വിട്ടു

“എംഡിയും തോമസാറും കുറച്ചു ലേറ്റാവും കേട്ടോ.ഇവിടെ ഇത്തിരി പണി എനിക്ക് ഉണ്ട് നമുക്ക് വിഷിദ്ധമായി പരിചയപ്പെടാം”
മറിയ തന്റെ ഇരിപ്പിടത്തിലേക്ക് നടന്നു

അർച്ചനയ്ക്ക് ഒരൽപ്പം ആശ്വാസം തോന്നി.കുറച്ചു സമയത്തിന് ശേഷം ദേവനും തോമസും സ്ഥാപനത്തിലേക്ക് കടന്നു വന്നു.എല്ലാവരും എഴുന്നേറ്റു ഇരുവരേയും വിഷ് ചെയ്തു ഒപ്പം അർച്ചനയും.തോമസിനെ അവൾക്കു മനസിലായി എന്നാൽ കൂടെ ഉള്ള ആളെ അവൾക്കു മനസിലായില്ല.തോമസ് അർച്ചനയെ നോക്കി ഒന്ന് ചിരിച്ചു കടന്നു പോയി.ദേവന് അവൾ മുഖം കൊടുത്തില്ല.എന്നാൽ ദേവൻ അർച്ചനയെ ഒന്ന് നോക്കി.

ദേവനും തോമസും ക്യാബിനിലേക്ക് പോയ ഉടനെ കൊക്ക് അർച്ചനയുടെ അടുത്ത് വന്നു

“ആരാ അജോ ആ കൂടെ പോയത് ..?”

“ദേവൻ സർ നമ്മുടെ ഈ സ്ഥാപനത്തിന്റെ എംഡി ”

“ഇതാണോ എംഡി …!”
അർച്ചന ആശ്ചര്യപ്പെട്ടു

ആരായാലും ഒന്ന് ആശ്ചര്യപ്പെടും അമ്മാതിരി കോലം അല്ലെ.ബ്ലാക്ക് ജീൻസ് പാന്റ് ലോങ്ങ്‌ ഫുൾ കൈ ഗ്രീൻ ഷർട്ട്‌.ഷിർട്ടിന്റെ കൈ മുട്ടുവരെ മടക്കി വെച്ചിരിക്കുന്നു.ഷൂസ് ആണങ്കിൽ കശുവൽ ടൈപ്പ്.താടി വളർത്തി ഒപ്പം മുടിയും.

“പുള്ളി അങ്ങനെയാ ചേച്ചി ”

“എന്നാലും എന്തൊരു കോലം”

“സ്റ്റൈൽ അല്ലെ ചേച്ചി ”

“ഉവ്വ ഉവ്വ ”

ദേവൻ ക്യാബിനുള്ളിൽ വിനയനുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

“മം ഞാൻ എത്തിയട.അവനെ ഫ്ലൈറ്റ് കേറ്റി വിട്ടിട്ടാ വന്നേ ”

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് ?

73 Comments

Add a Comment
  1. ? Ramesh⚡ Babu M ?

    Next part please ???

    1. ബ്രോ
      ഞാനിപ്പോ ഒരു സ്റ്റോറി എഴുതാൻ പറ്റിയ സാഹചര്യത്തിൽ അല്ല.പക്ഷെ നിങ്ങളെ ആരെയും നിരാശരാക്കില്ല.തീർച്ചയായും അടുത്ത പാർട്ട്‌ വരും

      ആദി 007❤️

      1. ? Ramesh⚡ Babu M ?

        ???????

  2. Bakkiyenthiye

  3. Next part inji eppola
    Katta waiting

  4. Bro supper kadha ….oru part il nirthalle… continue

  5. എന്നാണ് വരുന്നത് Bro Plz Replay

  6. ആദി . . . എന്താ ഈ പാർട്ടിന് പകരം േവേറെ കഥ വന്നത് . ഈ ആഴ്ച കഥ വരുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. So Sad

Leave a Reply

Your email address will not be published. Required fields are marked *