അരളി പൂവ് 9 [ആദി007] 337

രാത്രി 8 മാണിയോട് അടുത്തായി.കാർ അർച്ചനയുടെ വീടിന്റെ മുന്നിലൂടെ പോയപ്പോൾ ദേവൻ അവിടേക്ക് ഒന്ന് നോക്കി.മുകളിലെ നിലയിൽ ലൈറ്റ് ഉണ്ട്.അർച്ചന ഉറങ്ങിയില്ലന്ന് അയാൾക്കു മനസിലായി.ദേവന്റെ വില്ലയുടെ മുന്നിൽ കാർ നിന്നു.ദേവനും വേണുവും കാറിൽ നിന്ന് ഇറങ്ങി.രണ്ട് പേരും അൽപ്പം മദ്യപിച്ചിരുന്നു

“നല്ല ഏരിയയാണ് സാറേ ”
ഗേറ്റ് തുറന്നു ഫോൺ വെളിച്ചത്തിൽ വേണു മുന്നില്ലേക്ക് നടന്നു

“മം ”
ദേവൻ ചുറ്റുപാടൊക്കെ നോക്കി പിന്നാലെ നടന്നു

“നേരം ഇത്തിരി ഇരട്ടി പോയി സാറേ അല്ലേൽ നന്നായി കാണരുന്നു ”

“ഇച്ചിരി ഒന്നും അല്ലടോ രാത്രി ആയി. രണ്ടു പെഗ്ഗിലെ ഫിറ്റായോ ..?”

“ഹേയ് ഇല്ല സാറേ ”

“മം ഉവ്വ. വാതിൽ തുറക്ക് ”

വേണു വാതിൽ തുറന്ന് അകത്തേക്കു കയറി ഒപ്പം ദേവനും.സ്വിച്ച് ബോർഡ്‌ തപ്പി പിടിച്ചു ലൈറ്റ് ഇട്ടു

“നാളെ പണിക്കാരെ വെല്ലോം വിട്ട് ഇവിടെല്ലാം വൃത്തിയാക്കണം ”
ദേവൻ ഓരോ മുറികളിലായി കയറി ഒപ്പം വേണുവും

“പക്ഷെ ഞാൻ പ്രതീക്ഷിച്ച വില ഒന്നും ഇല്ല സാറേ.മം സാറിന് അതോണ്ട് ലാഭമാ ”

“ലാഭം ഇല്ലേൽ എന്തിനാ ബിസിനസ് ”

“ഓരോ ദിവസം കഴിയും തോറും സ്ഥലത്തിന്റെ വില കുത്തനെ കൂടുവാ.ഒരു രണ്ട് കൊല്ലം കഴിഞ്ഞാൽ ഈ സ്ട്രീറ്റിന്റെ ലെവെലെ മാറും.”

“ഓ മതിയടോ വാചകം കസ്റ്റമേഴ്സിനോട് മതി ”
ദേവൻ ബാൽക്കണിയിൽ കയറി ഒരു സിഗററ്റ് കത്തിച്ചു പുകച്ചു.അവിടെ നിന്നു നോക്കിയാൽ അർച്ചനയുടെ വീടിന്റെ ഒരു ഒരു ചെറിയ ഭാഗം കാണാം .

“വാചകം അല്ല സാറേ.ഇത് സാറിനൊരു അസെറ്റാ ”

“മം എല്ലാം കൊണ്ടും എനിക്ക് ഇതൊരു അസെറ്റാ ”
അർച്ചനയുടെ വീട്ടിലേക്ക് നോക്കി തന്നെ ദേവൻ പറഞ്ഞു.

“ങേ ..അല്ല എനിക്ക് മനസിലാവാത്തത് ഒരു ഫോട്ടോ മാത്രം കണ്ട് സാറ് ഈ വീട്‌ വാങ്ങാൻ പറഞ്ഞില്ലേ ”

“അതിന് ..?”

“അല്ല.നേരിട്ട് കാണാതെ ആദ്യായിട്ട ഇങ്ങനൊരു കച്ചോടം.അതും ബാർഗെൻ പോലും ചെയ്തില്ല”

ദേവൻ പുറത്തേക്ക് നോക്കി ഒന്ന് ചിരിച്ചു .

“എനിക്കൊന്നും മനസിലാവുന്നില്ല”
വേണു കിളി പോയ അവസ്ഥയിൽ ദേവനെ നോക്കി.

“ഇതൊരു നിമിത്തമാടോ.താൻ അതികം മനസിലാക്കണ്ട ”

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് ?

83 Comments

Add a Comment
  1. അടുത്ത ഭാഗം 2 ദിവസത്തിനുള്ളിൽ വരും ✌️?

  2. Ith ennu varum Nanba… Wait cheithu maduthu??????

    1. ❤️ രമേഷ് ബാബു ?

      അടുത്ത ഭാഗം എന്നാണ്

  3. ? Ramesh Babu M ?

    തീർച്ചയായും കാത്തിരിക്കാം?

  4. നല്ല തിരക്കാണ് മച്ചാന്മാരെ
    ദയവ് ചെയ്തു കാത്തിരിക്കുക ?

  5. ? Ramesh⚡ Babu M ?

    എന്നു വരും Bro please tell me

  6. ബ്രോ കുറേ നാളായി വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് എന്നത്തേക്ക് ഉണ്ടാകും പ്ലീസ് റിപ്ലൈ..

  7. ? Ramesh⚡ Babu M ?

    ok ok

Leave a Reply

Your email address will not be published. Required fields are marked *