അരളി പൂവ് 9 [ആദി007] 337

“ഇനി ഇപ്പൊ എന്ത് ചെയ്‌യും..?”

“സാരമില്ല ഡ്രൈവർ എടുത്ത് വെച്ചോളും .പക്ഷെ അയാൾ അത് കണ്ടില്ലെങ്കില കുഴപ്പം.വേറെ ആരെങ്കിലും എടുത്താലോ ”

“മം.ഇനി ഇപ്പൊ എന്ത് ചെയ്‌യും ..?”

“എന്റെ ഫോണിലേക്കു വിളിച്ചാൽ ഡ്രൈവർ അത് എടുത്തോളും.വിരോധം ഇല്ലേൽ ഫോണൊന്നു തരുമോ ..?”

“അത് ….”
അർച്ചന ഒന്ന് മടിച്ചു .

“എനിക്ക് വേറെ ആരെയും അറിയില്ല.ആരെയും വിശ്വസിക്കാനും പറ്റില്ല.അതോണ്ടാ ”

അർച്ചനയുടെ മുഖം ഒന്ന് വിളറി.

റംല തുടർന്നു
“അയ്യോ.എന്നെ കുട്ടിക്ക് വിശ്വസിക്കാം ഞാൻ കുട്ടീടെ നമ്പർ മിസ് യൂസ് ചെയ്യില്ല”

താൻ ആരാണെന്നും എന്താണെന്നും എല്ലാം അർച്ചനയോട് റംല പറഞ്ഞു.ഒപ്പം അവളുടെ ഒരു ഐഡി പ്രൂഫും കാണിച്ചു.

അപ്പോഴേക്കും അർച്ചനക്ക് ആളെ പിടികിട്ടി.രണ്ട് ദിവസം മുന്നേ മെസ്സേജ് അയച്ച വെക്തി റംല ആണെന്ന കാര്യം.ശേഷം അവിൾ ഫോൺ നൽകി റംല തന്റെ നമ്പറിൽ വിളിച്ചു അങ്ങനെ കാര്യം ഓക്കേ.

“എപ്പോഴും ഉണ്ടോ മറവി ..?”
അർച്ചന കള്ള ചിരിയോടെ ചോദിച്ചു

മനസിലാകാത്ത ഭാവത്തിൽ റംല ഇരുന്നു

“രണ്ട് ദിവസം മുന്നേ ഒരു ഫയൽ മാറി അയച്ചില്ലേ.അത് എന്റെ നമ്പറിലെ വന്നേ ”

“പടച്ചോനെ.അത് കുട്ടി ആരുന്നോ”

മറുപടിയായി അർച്ചന ചിരിച്ചു.

പരസ്പരം അവർ പരിചയപ്പെട്ടു.വീട്ടിലെ വിശേഷവും നാട്ടിലേ വിശേഷവും എല്ലാം പറഞ്ഞു അവർ കൂടുതൽ അടുത്തു.
അർച്ചന ഇറങ്ങുന്നതിന്റെ രണ്ട് സ്റ്റോപ്പ്‌ മുന്നിൽ റംല ഇറങ്ങി.

അർച്ചനയ്ക്ക് ഒരു പുതിയ കൂട്ടുകാരിയെ കിട്ടിയ സന്തോഷം ആയിരുന്നു.എന്നാൽ റംലക്ക് അങ്ങനെ ആയിരുന്നില്ല.തന്റെ കെണിയിൽ വീണ ഇരയായിരുന്നു അർച്ചന.

അലിയുടെ പ്ലാനിന്റെ ഒരു ഘട്ടം വിജയിച്ചു.അതിനു കാരണം ആയത് റംല.നാസറിനും റംലക്കും ദേവനാണ് ശത്രു എങ്കിലും അയാളെ തകർക്കാൻ ഉള്ള ആയുധം അർച്ചനയാണ്.
എന്നാൽ അലിയെ സംബന്ധിച്ചു നോക്കുമ്പോൾ അർച്ചനയാണ് ലക്ഷ്യം അതിലേക്കുള്ള വഴി നാസർ റംലയാണ്.പിന്നെ ദേവനോടുള്ള പ്രതികാരം ചെയ്യാൻ അവരെ സഹായിക്കുക എന്നത് ഒരു പ്രെത്യുപകാരം മാത്രം.

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് ?

83 Comments

Add a Comment
  1. അടുത്ത ഭാഗം 2 ദിവസത്തിനുള്ളിൽ വരും ✌️?

  2. Ith ennu varum Nanba… Wait cheithu maduthu??????

    1. ❤️ രമേഷ് ബാബു ?

      അടുത്ത ഭാഗം എന്നാണ്

  3. ? Ramesh Babu M ?

    തീർച്ചയായും കാത്തിരിക്കാം?

  4. നല്ല തിരക്കാണ് മച്ചാന്മാരെ
    ദയവ് ചെയ്തു കാത്തിരിക്കുക ?

  5. ? Ramesh⚡ Babu M ?

    എന്നു വരും Bro please tell me

  6. ബ്രോ കുറേ നാളായി വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് എന്നത്തേക്ക് ഉണ്ടാകും പ്ലീസ് റിപ്ലൈ..

  7. ? Ramesh⚡ Babu M ?

    ok ok

Leave a Reply

Your email address will not be published. Required fields are marked *