: ഓഹ്… എന്താ ഇപ്പൊ വിളിച്ചത്
: നിങ്ങൾക്ക് ശരിക്കും ആളെ മനസിലാവാഞ്ഞിട്ടാണോ അതോ പൊട്ടൻ കളിക്കുവാണോ… അതെന്തെങ്കിലും ആവട്ടെ, ഞാൻ ഇന്ന് നിങ്ങളോട് കുറച്ച് മര്യാദ വിട്ട് പെരുമാറി, അതുകൊണ്ട് വിളിച്ചതാ..
: പൊട്ടൻ കളിച്ചതുതന്നാ .. കാരണം ഓരോ ആൾക്കും അർഹിക്കുന്ന ഓരോ രീതി ഇല്ലേ.. അങ്ങനെ കണ്ടാൽ മതി.
ഇനി കാര്യം പറ… സോറി പറയാൻ വിളിച്ചതാണോ
: ആ… അല്ല,
സോറി,,, ഉം… കിട്ടിയതുതന്നെ.. ഇനി നമ്മൾ തമ്മിൽ ഒരു പ്രശ്നത്തിന് എനിക്ക് താത്പര്യമില്ലെന്ന് പറയാൻ വിളിച്ചതാ. ടീച്ചർ പറഞ്ഞ് നിങ്ങളുടെ കാര്യങ്ങൾ ഒക്കെ എനിക്കറിയാം. അതുകൊണ്ട് ഇന്ന് ഉണ്ടായ സംഭവം മറക്കണം. ഇനി അങ്ങനെ ഉണ്ടാവാതെ നോക്കാം. ഓക്കേ
: തുഷാരെ, നിന്റെ തന്ത രാജീവന്റെ ഇടവും വലവും നിക്കുന്ന രണ്ട് തടിമാടന്മാരില്ലേ, രാജപ്പനും ദാസപ്പനും. അവരെ പേടിച്ചിട്ടാണ് ഞാൻ നിന്നോട് ഇത്രയും നേരം മോശമായി ഒരു വാക്കുപോലും പറയാതിരുന്നത്..
എന്ന് നീ കരുതണ്ട. ഇടിച്ച് നിന്റെ പരിപ്പും പപ്പടോം പൊടിക്കാൻ എനിക്കറിയാഞ്ഞിട്ടല്ല, പക്ഷെ എന്റെ അച്ഛനും അമ്മയും പഠിപ്പിച്ച കുറേ നല്ല പാഠങ്ങൾ മനസിലുണ്ട്, അതുകൊണ്ട് സ്ത്രീകളോട് പരാക്രമത്തിന് ഞാൻ പോവാറില്ല. മോളൊരു കാര്യം ചെയ്യ് മനസ്സിൽ എന്തെങ്കിലും അഹങ്കാരമോ ഹുങ്കോ ഉണ്ടെങ്കിൽ അത് നാലായി മടക്കി പോക്കറ്റിൽ വച്ചോ. അതുംകൊണ്ട് ഇങ്ങോട്ട് വരണ്ട. കേട്ടോടി…
(ഛേ .. അപ്പോഴേക്കും കട്ടാക്കിയോ… ഞാൻ പറഞ്ഞുകഴിഞ്ഞില്ലെടി പുല്ലേ…)
: അവളാണോടാ…
: ആ… സോറി പറയാൻ വിളിച്ചതാ, പക്ഷെ അവളുടെ അഹങ്കാരം സമ്മതിക്കുന്നില്ല..
: ഛേ… നീ എന്തിനാ അങ്ങനൊക്കെ പറഞ്ഞേ, നിനക്കൊന്ന് കമ്പനി ആയിക്കൂടായിരുന്നോ, എന്തയാലും പെണ്ണിന് ഉള്ളിൽ സങ്കടം ഉണ്ടാവും അതല്ലേ വിളിച്ചത്…
: ഒലക്ക… എനിക്കങ്ങനെ ഇപ്പൊ പുതിയ കമ്പനിയൊന്നും വേണ്ട. പോകാൻ പറ. ലെച്ചു കിടന്നേ..
: ഡാ… ഞാൻ കാര്യം പറഞ്ഞതാടാ. നിനക്ക് പറ്റിയ പെണ്ണാ. വിടാതെ പിടിച്ചോ
: എനിക്ക് എന്റെ ലെച്ചുമോളില്ലേ… പിന്നെന്തിനാ വേറൊരുത്തി
: ഡാ പൊട്ടാ… ഞാൻ അവളെ കെട്ടുന്ന കാര്യമാ പറഞ്ഞത്. ഉരലിൽ നെല്ലുകുത്തുന്ന കാര്യം അല്ല…
: ഹീ… എനിക്കൊരു പെണ്ണിനെ നീയും അമ്മയും ചേർന്ന് കണ്ടുപിടിച്ചാൽ മതി
: ഞാൻ കണ്ടുപിടിച്ചു കഴിഞ്ഞു. നീ ഇനി കെട്ടിയാൽ മതി.
: ലെച്ചു എന്തായാലും ആ വായാടി വേണ്ട, വേറെ ആരെ വേണേലും പറഞ്ഞോ.. മതി നീ
❤️❤️❤️❤️