അരളിപ്പൂന്തേൻ 4 [Wanderlust] 944

ഉച്ചയ്ക്ക് ശേഷം ക്ലാസൊന്നും കാര്യമായി ഉണ്ടായില്ല. രാവിലത്തെ മഴ കണ്ടിട്ട് ടീച്ചർമാരൊക്കെ മടിച്ചതായിരിക്കും, കുറേ പേര് ലീവാണ്. എന്ന പിന്നെ ക്യാന്റീനിൽ പോയി ഓരോ ചായ കുടിച്ചേക്കാം എന്ന് കരുതി. നീതുവും പ്രവിയും കൂടെത്തന്നെ ഉണ്ട്. ഓരോ ചായയും പരിപ്പുവടയും എടുത്ത് ആളൊഴിഞ്ഞ ഒരു മൂലയിൽ ഞങ്ങളുടെ സ്ഥിരം ടേബിളിൽ ചെന്നിരുന്നു.

ചൂട് ചായ ഊതി ഊതി കുടിച്ചുകൊണ്ട് ഇരിക്കുന്ന ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന തുഷാരയെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാനൊന്ന് ഞെട്ടി. ദൈവമേ ഇനി ഇന്നലെ രാത്രി അവളുടെ തന്തയെന്നൊക്കെ വിളിച്ചതിന് പകരം ചോദിയ്ക്കാൻ വരുന്നതായിരിക്കുമോ… ആവേശത്തിന് ഓരോന്ന് പറഞ്ഞിട്ട്, ഇനി പെണ്ണിന്റെ തലോടൽ കവിളിൽ ഏറ്റുവാങ്ങേണ്ടി വരുമോ…

തുഷാര : ഹലോ… വിരോധമില്ലെങ്കിൽ നിങ്ങൾ രണ്ടാളും ഒന്ന് മാറിത്തരുമോ, എനിക്ക് ഈ ഏട്ടനോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.

നീതു : അത് ഇപ്പൊ ഞങ്ങൾ കേട്ടാലും വല്യ കുഴപ്പമൊന്നും ഇല്ല, നീ പറഞ്ഞോ

പ്രവി : നീതു നീ വന്നേ… കു.. കു..കുട്ടി ഇവിടെ ഇരുന്നോ, ഞങ്ങൾ പുറത്തുണ്ടാവും

എന്റെ കണ്ണുകൾ നീതുവിനോട് പോകാൻ പറയുമ്പോഴേക്കും പ്രവി അവളുടെ കൈയും പിടിച്ച് തിരിഞ്ഞു നടന്നു. ഉടനെ തുഷാര എനിക്ക് മറുവശത്തായി കസേര വലിച്ചടുപ്പിച്ച് ഇരുന്നു. കസേരയിൽ ചാരിയിരുന്ന് കാലിന്മേൽ കാൽ കയറ്റിവച്ചിരിക്കുന്ന എന്റെ മുന്നിൽ ടേബിളിൽ രണ്ട് കൈയും ചേർത്തുവച്ചിരുന്ന് തുഷാര എന്റെ കണ്ണിലേക്ക് തന്നെ നോക്കി. ഇവൾക്ക് ഇത്രയും ധൈര്യമുണ്ടായിരുന്നോ. എത്ര കൂളായിട്ട ഇരിക്കുന്നേ. എനിക്കാണെങ്കിൽ ഹൃദയമിടിപ്പ് കൂടുന്നും ഉണ്ട്. പണ്ട് മീരയോട് ഇഷ്ടം പറയാൻ പോയപ്പോഴും ഇങ്ങനായിരുന്നു. പക്ഷെ ഇവിടെ ഞാൻ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ…ഒന്നും പിടികിട്ടുന്നില്ലല്ലോ ദൈവമേ. ഇവൾ ആണെങ്കിൽ നോക്കിയിരിക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നും ഇല്ല… ഇനി ഓങ്ങിയടിക്കാനുള്ള ഊർജം സംഭരിക്കക്കുവാണോ… പക്ഷെ തീർന്ന്.

: ഹലോ… ഇവിടുണ്ടോ..

: ആ.. എന്താ..

: അല്ല എന്തോ ചിന്തിച്ചിരിക്കുന്ന പോലെ തോന്നി..

: എന്താ പറയാനുള്ളത്.. വേഗം പറ, ചായ ചൂടാറും..

: ഇതിൽ ഏതാ ഏട്ടന്റെ ചായഗ്ലാസ്…

ഞാൻ ഒരു ഗ്ലാസിൽ തൊട്ടതും അവൾ ഉടനെ എഴുന്നേറ്റ് ആ ചായ ഗ്ലാസും എടുത്ത് നേരെ വാഷ് ബേസിനിൽ പോയി ഒഴിച്ചു കളഞ്ഞിട്ട് ഗ്ലാസ് ടേബിളിൽ ശക്തിയായി വച്ച് വീണ്ടും പഴയപോലെ ഇരുന്നു. എനിക്കൊന്നും മനസിലായില്ല, ഇവളാരാ ദാവൂദ് ഇബ്രാഹിമിന്റെ കൊച്ചുമോളോ… പുല്ല്, ഞരമ്പുകളിൽ ചോര തിളച്ചുപൊന്തി..

: ഡീ…നീ ആരാന്നാ വിചാരം, നിന്നോടാരാ എന്റെ ചായ എടുത്ത് കളയാൻ പറഞ്ഞത്

: എനിക്ക് തോന്നി ഞാൻ ചെയ്തു.

: എന്റെ ചായ എടുത്ത് മറിച്ചതും പോരാഞ്ഞിട്ട് നിന്ന് ന്യായം പറയുന്നോ…ഇതിനാണോ നീ എന്നെ കാണാൻ വന്നത്

: ആഹ്.. ഇനി വന്ന കാര്യം പറയാം. ഏട്ടന് എങ്ങനാ രാജപ്പനെയും ദാസപ്പനെയും അറിയുന്നേ.. ഇന്നലെ ഫോണിൽ എന്തൊക്കെയോ തള്ളി മറിക്കുന്ന കേട്ടല്ലോ. പരിപ്പോ പപ്പടോ… അങ്ങനെ എന്തൊക്കെയോ..

: പാതിരാത്രി എന്റെ നമ്പർ നിനക്ക് ഒപ്പിക്കാൻ പറ്റുമെങ്കിൽ ഗുണ്ടായിസം കൊണ്ട് ജീവിക്കുന്ന നിന്റെ അപ്പന്റെ ശിങ്കിടികളെക്കുറിച്ചറിയാൻ ആണോടി വലിയ പാട്…

: എന്റെ അപ്പൻ അങ്ങനെ പലതും ചെയ്യും. അതും, എന്നെയും ചേർത്തുവായിക്കണ്ട. പിന്നെ ഈ പറഞ്ഞ ശിങ്കിടികളില്ലേ, അവര് നല്ല അസ്സൽ ഗുണ്ടകളാ. മുട്ടി നോക്കണോ

The Author

wanderlust

രേണുകേന്ദു Loading....

118 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *