: ശത്രുവോ അതോ കാമുകനോ… നീ അത് ആദ്യം ഉറപ്പിക്ക്. എന്നിട്ട് ഞാൻ ഒന്ന് ആലോചിക്കാം
: ശത്രുവല്ല പോരെ… നീ ഒന്ന് ഒപ്പിച്ചതാടി. നേരിട്ട് അങ്ങേരോട് പോയി സംസാരിക്കാൻ എനിക്കെന്തോ ഒരു മടി. ഇതാവുമ്പോ കുഴപ്പമില്ലല്ലോ
: ഉം.. മനസിലായി. ഇത്, ഇപ്പൊ ചികിൽസിച്ചാൽ മാറും, കീമോ ഒന്നും വേണ്ടിവരില്ല. തുടക്കം ആണ്
: നീ എന്ത് തേങ്ങയാ ഈ പറയുന്നേ
: ഡി രാജീവന്റെ മോളേ… ഇത് വേറൊന്നും അല്ല. നല്ല പരിശുദ്ധ പ്രണയം ആണ്. അല്ലാതെ ഈ രാത്രി നീ അയാളെയും ആലോചിച്ച് ഇരിക്കാൻ അങ്ങേര് എന്താ നിന്റെ സീല് പൊട്ടിച്ചോ
: അമ്മയും നീയും ഒക്കെ കണക്കാ..വച്ചിട്ട് പോടി
: ആഹാ… ഉറങ്ങിക്കൊണ്ടിരുന്ന എന്നെ വിളിച്ചെണീപ്പിച്ചിട്ട്, ഇപ്പൊ എനിക്കായോ കുറ്റം…
തെണ്ടി ഫോൺ വച്ചല്ലോ…
പ്രണയം, കോപ്പ്….. അതിന് തുഷാര ഒന്നുകൂടി ജനിക്കണം.
മാപ്പും വേണ്ട ഒരു പുല്ലും വേണ്ട… അങ്ങേരോട് പോയി പണിനോക്കാൻ പറ..
കമ്പ്യൂട്ടറും ഓഫാക്കി പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കയറിയ തുഷാര കണ്ണടച്ച് കിടന്നെങ്കിലും നിദ്രാദേവി തിരിഞ്ഞുനോക്കിയില്ല. സാദാരണ കിടന്നാൽ അപ്പൊ തന്നെ ഉറങ്ങുന്ന പെണ്ണാ…ഇത് ഇപ്പൊ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ട് സമയം കുറച്ചായല്ലോ…ഇനി അവരൊക്കെ പറഞ്ഞതുപോലെ…. ഛേ.. അതൊന്നും ആവില്ല
ഷൂ..ഷൂ ( നോട്ടിഫിക്കേഷൻ സൗണ്ട്)
ഇത് ആരാ ഈ നേരത്ത്… അല്ലെങ്കിലേ മനുഷ്യന് ഉറക്കം വരുന്നില്ല. ഇനി ഫോണും നോക്കിയിരുന്നാൽ പിന്നെ പറയണ്ട….
അല്ല ചിലപ്പോ ബിരിയാണി കൊടുത്താലോ.. സ്‌നേഹയെങ്ങാൻ ആവുമോ..എന്തായാലും നോക്കിയേക്കാം..
നോട്ടിഫിക്കേഷൻ പാനൽ വലിച്ച് താഴെയിട്ടപ്പോഴേക്കും തുഷാരയുടെ കണ്ണ് തള്ളി… പുതപ്പൊക്കെ വാനിലേക്ക് പറന്നു പൊങ്ങി… ചാടി എഴുന്നേറ്റ് ചമ്രംപടിഞ്ഞ് ഇരുന്ന് തലയും കുനിച്ച് ഫോണിലേക്ക് തന്നെ തുറിച്ചു നോക്കി…
ലാലു ഏട്ടൻ…9947…….
എന്റെ സ്നേഹേ… നീ മുത്താടി… ഉമ്മ ഉമ്മ ഉമ്മ… സ്നേഹയുടെ ഫോണിലേക്ക് റിപ്ലൈ കൊടുത്തുകൊണ്ട് അവൾ മതിമറന്നു…
ദൈവമേ… നമ്പർ കിട്ടി, ഇനി വിളിക്കണല്ലോ… പണിയാവുമോ, ധൈര്യം ഒക്കെ ചോർന്നുപോയോ ..
ഓഹ്.. കൈയൊക്കെ വിറയ്ക്കുന്നു… ഈ ഞാനാണോ ആ കാട്ടുപോത്തിന്റെ മുന്നിൽ പോയി സോറി പറയേണ്ടത്…
(ഒരു ദീർഘ നിശ്വാസം എടുത്ത് രണ്ടും കല്പിച്ച് തുഷാര ഡയൽ ചെയ്തു…പക്ഷെ കോൾ പോകുന്നുന്നതിന് മുന്നേ കട്ടാക്കി. )
… ഇത്രയും പേടിത്തൂറി ആയിരുന്നോ ഞാൻ…എന്തായാലും അയാൾ ഫോണിൽ കൂടി എന്നെ
❤️❤️❤️❤️