അരവിന്ദിന്റെ ജീവിത രഹസ്യങ്ങൾ 2 [Aravind] 239

ഞാൻ കൂട്ടുകാരോടൊക്കെ രാത്രി 10:30 നു വീട്ടിൽ എത്താൻ പറഞ്ഞു.കോളേജിൽ നിന്ന് ഇറങ്ങി. ഞാൻ നേരെ ചേച്ചിയുടെ ഹോസ്റ്റലിലേക്ക് വിട്ടു.ഞാൻ അവിടെ എത്തിയിട്ട് ചേച്ചിയെ വിളിച്ചു. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ചേച്ചി പുറത്തിറങ്ങി വന്നു.ചേച്ചി നടന്നുവരുന്നത് ഞാൻ കണ്ടു. ഓഹ് എന്താ സൗന്ദര്യം. ഒരു കറുത്ത ജീൻസും വെള്ള ക്രോപ് – ടോപ്പും അതായിരുന്നു ചേച്ചിയുടെ വേഷം . ചേച്ചിയെ കണ്ടതും എന്റെ മനസ്സിൽ എവിടെനിന്നോ ഒരു സന്തോഷം ഓടിയെത്തി.ഞാൻ അവിടെ നിന്ന് അ സൗന്ദര്യം അസ്വദിച്ചു.ചേച്ചിയെ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും, അത്രയ്ക്ക് സുന്ദരിയാണ് ചേച്ചി.ചേച്ചി എന്റെ അടുത്തേക്ക് വന്നു.

ചേച്ചി : എന്താടാ നോക്കികൊണ്ട്‌ നിൽക്കുന്നെ.

ഞാൻ: മ്മ് . സുന്ദരിയായിട്ടുണ്ട്.

ചേച്ചി : “ഒന്ന് പോടാ ചെക്കാ “ഒരു ചെറിയ നാണത്തോടെ

ഞാൻ : ഓ,ഞാൻ പറഞ്ഞന്നേ ഉള്ളു. കയറു കയറു പോകാം.

ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ഷോപ്പിങ്ങിനായി നേരെ മാളിലേക്ക് വിട്ടു. ഞങ്ങൾ ബൈക്കിൽ ഇരുന്നു പതിയെ വിശേഷങ്ങൾ പറയുവായിരുന്നു.

ചേച്ചി : എക്സാം എങ്ങനെ ഉണ്ടായിരുന്നു.

ഞാൻ : ഇതൊക്കെയെന്ത് എക്സാം. ഞാൻ കാണാത്ത എക്സാമോ.

ചേച്ചി : ഓ അപ്പൊ പൊട്ടുമല്ലേ.

ഞാൻ : മ്മ്! പൊട്ടും.

ചേച്ചി : ആഹാ….അതൊക്കെ പോട്ടെ പുതിയ പെൺപിള്ളേര് വല്ലതും സെറ്റ് ആയോ.

ഞാൻ : ഇല്ല.പക്ഷെ ഒരു പെൺകുട്ടിയെ ടൈംപാസിന് നോക്കുന്നുണ്ട്.

ചേച്ചി :ഓഹോ . ആരാ പെൺകുട്ടി പറ. ഡീറ്റെയിൽസ് ഒക്കെ പോരട്ടെ.

അങ്ങനെ ഞാനും ചേച്ചിയും കുറെ നേരം സംസാരിച്ചു. കുറച്ചു കഴിഞ്ഞു ഞങ്ങൾ മാൾ എത്തി.ചേച്ചിയും ഞാനും കൂടെ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ തുടങ്ങി. ചേച്ചി കുറെ ജീൻസും ടോപ്പുമൊക്കെ എടുത്തു.എനിക്കൊരു ഷർട്ടും മേടിച്ചു തന്നു.

8:30 ആയിട്ടും ചേച്ചിയുടെ ഷോപ്പിംഗ് അവസാനിച്ചില്ല.മഴയുടെ ഒരു കോളും ഉണ്ട്.ഫുഡ്‌ കഴിക്കാം എന്നും പറഞ്ഞു ഒരു വിധത്തിൽ ഞാൻ ചേച്ചിയെ അവിടെനിന്നു പുറത്തിറക്കി. അങ്ങനെ ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചിട്ട് ചേച്ചിയുടെ വീട്ടിലേക്കു പുറപ്പെട്ടു.പകുതി ദൂരം എത്തിയപ്പോഴേക്കും നല്ല മഴ. ഞങ്ങൾ പതിയെ ബൈക്ക് സൈഡിലേക്ക് ഒതുക്കി നിർത്തി.അടുത്തുള്ള ഒരു കടയുടെ മുന്നിൽ ഒതുങ്ങി നിന്നു.

The Author

2 Comments

Add a Comment
  1. സ്നേഹമുള്ള, പരസ്പരം കരുതുന്ന ആങ്ങളയും പെങ്ങളും

  2. നിന്റെ കഥ ഒക്കെ കൊള്ളാമായിരുന്നു. പക്ഷെ ഒരു കാര്യം പറയാൻ ഉണ്ട്.
    ഒരു മനുഷ്യന് ഒരു അരക്കെട്ടേ ഉള്ളു. അതു കൊണ്ട് അതിനെ അരക്കെട്ടുകൾ എന്ന് പറഞ്ഞു വൃത്തികേട് ആക്കരുത്. അതു പോലെ ചിലർ നാക്കിനെ നാക്കുകൾ എന്ന് പറഞ്ഞു എഴുതാറുണ്ട്. അതും തെറ്റാണ്. ഏകവചനമാണ് വേണ്ടത്. ഇത്തരം കാര്യങ്ങൾ കൂടെ ശ്രദ്ധിച്ചാൽ നന്നായി.

Leave a Reply

Your email address will not be published. Required fields are marked *