അർച്ചന (a horror story) [ക്യാപ്റ്റൻ മാർവെൽ] 293

അർച്ചന സരോജിനിയോടായി പറഞ്ഞു…. അത് കേട്ട് സരോജിനിക്കും സന്തോഷം ആയി….

“ഇഷ്ടായോ മോൾക്ക്…. അല്ലേലും ഞാൻ പണിക്ക് പോയിരുന്ന ഒരു വീട്ടിലും ആരും എന്റെ പാചകത്തെ കുറ്റം പറഞ്ഞിട്ടില്ല… എല്ലാം അമ്മയിൽ നിന്നും പകർന്നു കിട്ടിയതാ…..”

അവൾ അത് കേട്ട് ഒന്ന് ചിരിച്ചു… എന്നിട്ട് വീണ്ടും കഴിപ്പ് തുടർന്ന്…. ഇതിനിടയിൽ സരോജിനിയുടെ വിശേഷങ്ങൾ ചോദിക്കാൻ അവൾ മറന്നില്ല….

“ചേച്ചിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്….”

“ഓ…. എന്റെ വീട്ടിൽ ഇപ്പോൾ ഞാൻ മാത്രേ ഉള്ളു…. ഭർത്താവ് പണ്ടേ മരിച്ചു…. തൊടിയിൽ പണി എടുക്കുമ്പോ പാമ്പ് കടി ഏറ്റതാ…. പിന്നെ ഒരു മോൻ ഉണ്ടായിരുന്നു…. അവൻ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു… അതിയം കള്ള് കുടിച്ചു മോനെ ഉത്സവം കാണിക്കാൻ കൊണ്ട് പോയതാ…. പിന്നെ അവനെ കണ്ടിട്ടില്ല….”

സരോജിനി അത്രയും പറഞ്ഞു നിർത്തി… മുഖത്തു ചെറിയ ദുഃഖം നിഴലിച്ചത് അർച്ചന കണ്ടു….

“ഐ ആം സോറി…..”

അർച്ചനക്കും അത് കേട്ടപ്പോൾ ചെറുതായി വിഷമം ആയി….

“മോള് എന്തിനാ അതിനു വിഷമിക്കുന്നെ…ഞാൻ അതിപ്പോൾ അങ്ങനെ ആലോചിക്കാറൊന്നും ഇല്ല…. കഴിഞ്ഞത് കഴിഞ്ഞു…. ഒരു ദോശ കൂടി വെക്കട്ടെ മോളെ…..”

“അയ്യോ വേണ്ട ചേച്ചി… ഇത് തന്നെ ധാരാളം….”

“അതെന്തേ മോളെ…. ആകെ കുറച്ചല്ലേ കഴിച്ചുള്ളൂ…. ഈ പ്രായത്തിൽ ഒക്കെ ഉള്ള പെൺകുട്ടികൾ നന്നായി ഭക്ഷണം കഴിക്കണം… പോരാത്തതിന് മോള് പോലീസ് അല്ലെ….”

സരോജിനി കുറച്ചു സീരിയസ് ആയാണ് അർച്ചനയോട് പറഞ്ഞത്….പക്ഷെ അവൾ കാലത്ത് അതികം ഒന്നും കഴിക്കിലായിരുന്നു….

13 Comments

Add a Comment
  1. അടുത്ത പാർട്ട് ഉടൻ ഉണ്ടാവുമോ?

  2. ഇതിന്റെ ബാക്കി എന്നാ വെരുക്ക
    Pls reply

  3. Chandranum raajanum archanaye kalikkunna part adutha bhagathengil polichu.

  4. അടുത്ത ഭാഗം വേഗം വേണം
    അല്ലെങ്കിൽ കഥയുടെ ആ ഫ്ലോ പോകും
    സൂപ്പർ കഥ 💯❤️

  5. അമ്മയാണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്ന കഥ നിർത്തിയോ

    1. ക്യാപ്റ്റൻ മാർവെൽ

      ഇല്ല…. വരും കുറച്ചു ടൈം എടുക്കും

  6. ഇതിൻ്റെ ബാക്കി എന്നാ വരിക

  7. ഐശു next part എന്നു വരും ബ്രോ

  8. Great brooooo🫂💞💞💞💞💕💕✨🌷 ഇടി വെട്ട് sadhanam

  9. 💞

  10. കൊള്ളാം

  11. കൊള്ളാം

    1. ഡി…. 😌😁സുഖമാണോ

Leave a Reply

Your email address will not be published. Required fields are marked *