“മോള് കഴിച്ചെങ്കിൽ എണീറ്റോ… ഞാൻ ഈ പാത്രങ്ങളൊക്കെ കഴുകി വച്ചേക്കാം….”
അർച്ചന ലഞ്ച് കഴിച്ചു കൈകഴുകാനായി എണീറ്റു…. സരോജിനി പ്ലേറ്റ് എടുത്ത് അടുക്കളയിലേക്കും പോയി….അവൾ തിരികെ വന്നു അപ്പോഴാണ് തന്റെ ഫോൺ റിങ് ചെയ്യുന്നത് അർച്ചനയുടെ ശ്രദ്ധയിൽ പെട്ടത്…. അവൾ ഫോൺ എടുത്ത് നോക്കി…. പക്ഷെ അതിൽ നമ്പർ മാത്രം കാണാൻ കഴിയുന്നില്ല…. കാൾ അറ്റന്റ് ചെയ്യാനുള്ള ഓപ്ഷൻ മാത്രം ഉണ്ട്….
അത് അവൾക്ക് വിചിത്രമായി തോന്നി… ചിലപ്പോൾ അതൊരു ബഗ് ആയിരിക്കും എന്ന് അവൾ വിചാരിച്ചു… പക്ഷെ അപ്പോഴും അവൾക്ക് ഒരു സംശയം തോന്നി… തന്റെ ഫോണിൽ റേഞ്ച് ഒട്ടും ഇല്ല… പിന്നെ എങ്ങനെ ആണ് തനിക്ക് ഫോൺ വരുന്നത്…. ഇവിടെ റേഞ്ച് കിട്ടുന്ന ഒന്ന് രണ്ട് സ്ഥലങ്ങൾ അവൾ നേരത്തെ കണ്ട് വച്ചിരുന്നു…. എന്തായാലും അവൾ കാൾ എടുത്തു….
“ഹലോ….”
അപ്പുറത് നിന്നും ഒരുമറുപടി പോലും ഇല്ല….
“ഹലോ….”
അവൾ ഒന്നുടെ പറഞ്ഞു നോക്കി…. അതിനു മറുപടി ആയി അവ്യക്തമായ സംസാരം അവൾ കേട്ടു…. ഒന്നും മനസിലാകുന്നില്ല….പക്ഷെ അതിൽ ഒന്ന് ക്ലിയർ ആയി അവൾ കേട്ടിരുന്നു….
“ഇന്ന് രാത്രി….”
അപ്പോഴേക്കും കാൾ കട്ട് ആയി…. അർച്ചന ആകെ കൺഫ്യൂസ്ഡ് ആയി….കാരണം കാൾ ഹിസ്റ്ററി പരിശോധിച്ചപ്പോൾ അന്നേരത്തു അങ്ങനെ ഒരു കാൾ അവളുടെ ഫോണിലേക്ക് വന്നിട്ടില്ല….പിന്നെ അവൾ അത് കാര്യം ആക്കിയില്ല…. കുറച്ചു നേരം അവൾ സോഫയിൽ ഇരുന്നു… തന്റെ ഗാലറി തുറന്നു മുമ്പെടുത്ത ചിത്രങ്ങൾ അവൾ നോക്കി… തന്റെ അമ്മയോടൊപ്പം ഫ്രണ്ട്സിന്റെ കൂടെ എടുത്ത ഫോട്ടോസ് എല്ലാം അവൾ ഒന്ന് കണ്ണോടിച്ചു….അപ്പോൾ ആണ് സരോജിനി സോഫയുടെ പിന്നിൽ ആയി വന്നു നിന്നത്…. തന്റെ അമ്മയോടൊപ്പം ഉള്ള ഒരു ഫോട്ടോ സരോജിനി കാണാനിടയായി…
അടുത്ത പാർട്ട് ഉടൻ ഉണ്ടാവുമോ?
ഇതിന്റെ ബാക്കി എന്നാ വെരുക്ക
Pls reply
Chandranum raajanum archanaye kalikkunna part adutha bhagathengil polichu.
അടുത്ത ഭാഗം വേഗം വേണം
അല്ലെങ്കിൽ കഥയുടെ ആ ഫ്ലോ പോകും
സൂപ്പർ കഥ 💯❤️
അമ്മയാണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്ന കഥ നിർത്തിയോ
ഇല്ല…. വരും കുറച്ചു ടൈം എടുക്കും
ഇതിൻ്റെ ബാക്കി എന്നാ വരിക
ഐശു next part എന്നു വരും ബ്രോ
Great brooooo🫂💞💞💞💞💕💕✨🌷 ഇടി വെട്ട് sadhanam
💞
കൊള്ളാം
കൊള്ളാം
ഡി…. 😌😁സുഖമാണോ