ആർക്കിടെക്റ്റ് [പാലാരിവട്ടം സജു] 351

ആർക്കിടെക്റ്റ്

Architect Part 1bY Palarivattom Saju

പ്ലസ്‌ ടു പരീക്ഷ കഴിഞ്ഞു ഞാൻ തിരിച്ചു ഷാർജയിലേക്ക് പോവുകയാണ്. രണ്ടു വർഷം മുൻപ് ദില്ലിയിൽ വന്ന സമയത്ത് ഷാർജയിലെ സുഹൃത്തുക്കളെ പിരിഞ്ഞതിൽ വലിയ വിഷമം ഉണ്ടായിരുന്നു. ഇപ്പോൾ ജിഡി ഗോയെങ്ക സ്കൂളിന്റെ പടിയിറങ്ങുമ്പോൾ അതിലേറെ വിഷമം. അടുപ്പമുള്ളവരെ പിരിയുമ്പോൾ ഉണ്ടാകുന്ന വിഷമം താങ്ങാനാവാത്തതാണ്‌. അതു എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

സിനി മാത്യുവുമായിട്ട് അടുക്കണ്ടായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു. ഇന്നലെ മമ്മി വിളിച്ചിരുന്നു. എന്നു തിരിച്ചു വരുമെന്നു ചോദിച്ചു. എന്‍റെ വിസ തീർന്നായിരുന്നു. ഇപ്പോൾ പുതിയ വിസ എടുത്തു. എയർടിക്കറ്റ് ഏതു ദിവസത്തേക്ക് എടുക്കണമെന്ന് ചോദിച്ചു. സിനിയെ ഇനി എന്ന് കാണാൻ കഴിയുമോ എന്തോ. എങ്ങിനെയെങ്കിലും അവൾ ചേരുന്ന കോളേജിൽ ചേരണം. എനിക്കു മുൻപ് ആർക്കിടെക്ട് ആവാനായിരുന്നു ആഗ്രഹം. എന്നാൽ ഇപ്പോൾ അതില്ല. കാരണം സിനിക്ക് ആർക്കിടെക്ട് ആവണമെന്നാ പറയുന്നത്.  ഒരു വീട്ടിൽ രണ്ടു ആർക്കിടെക്ട് ഉണ്ടായാൽ സംഭവിക്കുന്ന പ്രശ്നങ്ങൾ ആരെക്കാളും കൂടുതലായി എനിക്കറിയാം.

പപ്പായും മമ്മിയും ആർക്കിടെക്ട് ആണു. ഞങ്ങൾ എറണാകുളത്തു വീട് വെക്കാൻ പ്ലാൻ ചെയ്തപ്പോൾ ആണു വീട്ടിൽ ആദ്യമായി പപ്പായും മമ്മിയും തമ്മിൽ വാക്ക്തർക്കം ഉണ്ടാവുന്നത് ഞാൻ കാണുന്നത്. പപ്പ വരച്ച ഡിസൈൻ മമ്മിക്ക് പിടിച്ചില്ല. മമ്മി അതു മാറ്റണമെന്ന് പറഞ്ഞു. പപ്പാക്ക് അതു ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞില്ല. അന്ന് മുതൽ അവർക്കിടയിൽ കോംപ്ലക്സ് തുടങ്ങി. രണ്ടു പേരും പതിയെ സംസാരിക്കാതെയായി.

എന്നിലൂടെയായിരുന്നു അവർ ആശയ വിനിമയം നടത്തിയിരുന്നത്. രണ്ടു പേരും എന്നോട് മുമ്പത്തേക്കാൾ സ്നേഹപ്രകടനം കാണിച്ചു തുടങ്ങി. പപ്പായും മമ്മിയും രണ്ടു മുറികളിലേക്ക്‌ താമസം മാറി. പത്താം ക്ലാസ്സ്‌ പരീക്ഷവരെ അവർ രണ്ടുപേരും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. പരീക്ഷ കഴിഞ്ഞപ്പോൾ പ്ലസ്‌ ടുവിനു   എന്നെ ദില്ലിൽ അയച്ചു പഠിപ്പിക്കുമെന്നു തീരുമാനമെടുത്തു. അവർ പ്രതീക്ഷിച്ച മാർക്ക് എനിക്കു പത്താം ക്ലാസ്സിൽ ലഭിക്കാതിരുന്നത് അവരുടെ രണ്ടു പേരുടെയും പ്രശ്നങ്ങൾ കണ്ടത്കൊണ്ടാണെന്ന നിഗമനത്തിലായിരുന്നു രണ്ടു പേരും. അങ്ങിനെ ഞാൻ ദില്ലിയിലേക്ക് പറിച്ചു നടപെട്ടു.  ഞാൻ ദില്ലിൽ വന്നതിനു ശേഷം പപ്പായ്ക്കും മമ്മിക്കും ഇടയിൽ എന്ത് സംഭവിച്ചു എന്നറിയില്ല. മമ്മി എന്നെ വൈകിട്ട് പിന്നെയും വിളിച്ചു. ടിക്കറ്റ്‌ മറ്റന്നാളത്തേക്ക് എടുത്തുവെന്നു പറഞ്ഞു. എന്നോട് മെയില്‍ ചെക്ക്‌ ചെയ്യാന്‍ പറഞ്ഞു. പപ്പാ വിളിക്കുന്നതിനു മുന്‍പ് എന്‍റെ തിരിച്ചു കൊണ്ട് പോകണം അതായിരുന്നു മമ്മിയുടെ പ്ലാന്‍.

27 Comments

Add a Comment
  1. സജു palarivattom ano place njan kaloor anu thamasam ernakulam kaloor

    1. പാലാരിവട്ടം അല്ല സ്ഥലം. ഇത് വെറും പേര് മാത്രമാണ്.

  2. സജു ചേട്ടൻ പിന്നേം മുങ്ങിയതാണോ ??? പഴയ കഥകൾ എഴുതാം എന്നു പറഞ്ഞിരുന്നു …

    1. ഉടനെ പ്രസിദ്ധീകരിക്കാം

  3. അടുത്ത ഭാഗത്തിനായി കട്ട വൈടിംഗ്

  4. super…….
    plz continue………..

  5. Super next part udan varumo

  6. Progress report എന്തായി തുടർന്നു വരുമോ

  7. കലക്കി അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കുന്നു.

  8. തീപ്പൊരി (അനീഷ്)

    Kollam. Super.

  9. Good story please write next part

  10. അടിപൊളി മനോഹരമായിരിക്കുന്നു നീണ്ട ഇടവേളക്ക് ശേഷം ഗംഭീരമായ മടങ്ങിവരവ് അഭിനന്ദനങ്ങൾ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

  11. kollam…

  12. Kollaaam…. suuuuuuperb

  13. സൂപ്പർ ,.. അടി പൊളി … പകുതി നിർത്തിയ പഴയ കഥകൾ ഇടുമോ ചേട്ടാ …. സ്കൂൾ ടീച്ചർ ,ഓണ പരീക്ഷ …?

    1. ആ കഥകള്‍ ഇപ്പോഴും ഓര്‍ത്ത്‌വെച്ചിരിക്കുന്നതിനു പ്രത്യേകം നന്ദി അറിയിക്കുന്നു.

      തീര്‍ച്ചായും അത് തുടരും.. താങ്കള്‍ക്കായി അത് ഞാന്‍ തുടന്നു എഴുത്തും.. തീര്‍ച്ച.

      1. Thank you, chetta…

      2. പഴയത് എതെങ്കിലും അടുത്തു തന്നെ ഇടുന്നുണ്ടോ ചേട്ടാ …?

  14. Anna Oru kalimaholsavathinu scope undallo

  15. വിഷ്ണു

    കിടുക്കിക്കളഞ്ഞു

  16. തകർപ്പൻ കഥ,അടുത്ത ഭാഗം പെട്ടെന്ന് ഇടുക

  17. അടിപൊളി….
    പ്രോഗ്രെസ്സ്രെപോര്ട്ട് ബാക്കി ഉണ്ടാവുമോ

    1. പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ‘ദി കണ്‍ക്ലൂഷന്‍’ ആയിരുന്നു അവസാന ഭാഗം.

  18. മന്ദന്‍ രാജ

    ഒത്തിരി നാളായി കണ്ടിട്ട് …സജുവിന്റെ മറ്റു കഥകള്‍ outher ടാഗില്‍ കാണുന്നില്ലാലോ……അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *