അർത്ഥം അഭിരാമം 11 [കബനീനാഥ്] 1225

ട്രീസ ഏല്പിച്ചു പോയ മാനസികാഘാതത്തിലായിരുന്നു അവൾ…

അജയ് അവളുടെ മുടിയിഴകളിൽ പതിയെ തലോടിക്കൊണ്ടിരുന്നു…

“എല്ലാവരാലും പറ്റിക്കപ്പെടാൻ മാത്രമായി എന്റെ ജൻമം…… ”

അവൾ വിങ്ങലിനിടയിലൂടെ പിറുപിറുത്തു കൊണ്ടിരുന്നു…

“കണ്ടത് അവരെ തന്നെയാണെന്ന് ഉറപ്പില്ലല്ലോ അമ്മാ……”

അജയ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

അതു കേട്ടതും അവളൊന്ന് നിവർന്ന് അവന്റെ മുഖത്തേക്ക് നോക്കി …

” നീയും കൂടെയേ പറ്റിക്കാൻ ബാക്കിയുള്ളൂ…… ”

അവൾ അല്പം ദേഷ്യത്തിൽ പറഞ്ഞു……

അജയ് അതിനുത്തരം കൊടുത്തില്ല……

അവനത് വിഷമമുളവാക്കി എന്ന് അഭിരാമിക്ക് മനസ്സിലായി……

” മനുഷ്വനെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു ആ നാറി ഇത്രനാളും…”

അവൾ പെട്ടെന്ന് വിഷയം മാറ്റി……

അജയ് പതുക്കെ സോഫയിൽ നിന്ന് ഉയർന്നു……

കാലുകൾ തറയിൽ കുത്തി , അവളുടെ ശരീരത്ത് സ്പർശിക്കാതെ, അവൻ മൂരി നിവർത്തി…

“വിശക്കുന്നുണ്ട്… ”

” ഞാനൊന്നും ഉണ്ടാക്കിയിട്ടില്ല…”

അവളുടെ മറുപടി പെട്ടെന്ന് വന്നു…

“അതെന്താന്നാ ചോദിച്ചത്… ….,”

” എനിക്കു സൗകര്യമില്ലായിരുന്നു…”

അജയ് അവളെ തുറിച്ചു നോക്കിക്കൊണ്ട് എഴുന്നേറ്റു…

“എന്തെങ്കിലും പറഞ്ഞാൽ മുഖം വീർപ്പിക്കലും ചാടിക്കടിക്കലും… ”

അമ്മ പറയുന്നത് കിച്ചണിലേക്ക് നടക്കുന്നതിനിടയിൽ അവൻ കേട്ടു……

ഫ്രിഡ്ജിൽ ഒരു കുന്തവുമിരുപ്പില്ല…

രണ്ട് ബിസ്ക്കറ്റ് ബിന്നിൽ നിന്നും കിട്ടിയത് ഒരുമിച്ച് കടിച്ചു കൊണ്ട് , ടാപ്പ് തുറന്ന് ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ച് അജയ് തിരിഞ്ഞു……

അവൻ പടികൾ കയറുമ്പോഴും അഭിരാമി സോഫയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു……

പതിവിനു വിപരീതമായി അവൻ അകത്തു കയറി വാതിലടച്ചു……

വിശപ്പു കാരണം അവൻ ഒന്ന് മയങ്ങി പോയി……

ഉണർന്നെഴുന്നേറ്റ് വാതിൽ തുറന്ന് വന്നപ്പോൾ താഴെ നിന്ന് സംസാരം കേട്ടു..

അവൻ ചെവി വട്ടം പിടിച്ചു……

അമ്മിണിയമ്മ……..!

ഇവരെപ്പോൾ വന്നു… ?

അവൻ താഴെ, മുറ്റത്തേക്ക്  നോക്കി…

അടിച്ചുവാരി വൃത്തിയാക്കിയിട്ടുണ്ട്..

ഹാളിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ മീൻ കറിയുടെ ഗന്ധം മൂക്കിലടിച്ചു…

വിശപ്പ് ഇരട്ടിച്ചതായി അവന് തോന്നി…

വർക്ക് ഏരിയായുടെ ഭാഗത്തു നിന്നാണ് സംസാരം…

” മൂന്നാലു ദിവസം കൂടി കഴിഞ്ഞ് വന്നാൽ മതി…… ഞങ്ങൾക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്‌…… “

The Author

110 Comments

  1. കബനി ബ്രോ,

    എന്താ പറ്റിയത്…ഒരു വിവരവും ഇല്ലല്ലോ…തിരക്ക് ആണോ??? അത്രയ്ക്കും കൊതിയോടെ കാത്തിരിക്കുന്നത് കൊണ്ട് ചോദിച്ച് പോകുന്നത് ആണ്…ഈ കമൻ്റ് ശ്രദ്ധയിൽ പെട്ടാൽ ഒന്ന് റിപ്ലേ തരണേ…അറിയാൻ ഉള്ള ആകാംഷ കൊണ്ടാണ്…

    സസ്നേഹം ഹോംസ്

  2. കബനി എന്താ ഒരു മൗനം? അടുത്ത പാർട്ട് പോരട്ടെ??

  3. കാർത്തു

    പതിവ് അനുസരിച്ചു വരേണ്ട സമയം ആയി. തിരക്ക് ആയതു കൊണ്ടാകും വൈകുന്നത് എന്ന് കരുതുന്നു. കാത്തിരിക്കുന്നു.

  4. Continue plz

  5. എന്തെങ്കിലും ഒരു റിപ്ലൈ തന്നോട് ബ്രോ എന്തോരം ആൾക്കാര് നോക്കിയിരിക്കുന്നത്?

  6. സാവിത്രി

    100 part എങ്കിലും വേണം പ്ലീസ്

  7. വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു♥️????♥️

  8. എന്നുവരും അടുത്ത ഭാഗം ബ്രോ പ്ലീസ് റിപ്ലൈ ♥️

  9. Kabani bro next part enthayi

  10. എവിടെയാണ്….. ?വരാറായോ ?

Comments are closed.