അർത്ഥം അഭിരാമം 11 [കബനീനാഥ്] 1225

അവൻ ഡോർ തുറന്ന് അകത്തേക്ക് കയറി..

” അമ്മാ…….”

അജയ് അഭിരാമിയെ ഒന്ന് നോക്കി ..

” പോകാം… ”

ഹെഡ്റെസ്റ്റിൽ തല ചായ്ച്ചിരുന്ന അഭിരാമി മുഖമുയർത്താതെ തന്നെ പറഞ്ഞു……

അജയ് കാർ തിരിച്ചു..

“എവിടെങ്കിലും നിർത്തണോ… ?”

കുറച്ചു ദൂരം മുന്നോട്ടോടിയതിനു ശേഷം അവൻ ചോദിച്ചു……

” വേണ്ട……”

അവൾ പരുക്കൻ സ്വരത്തിൽ പറഞ്ഞു……

തിരികെ വീടെത്തുവോളം പിന്നീട് സംസാരമൊന്നും ഉണ്ടായില്ല..

അജയ് പോർച്ചിലേക്ക് കാർ നിർത്തിയതും അഭിരാമി ഡോർ തുറന്ന് പുറത്തിറങ്ങി……

അവൻ വന്നു വാതിൽ തുറന്നതും അവൾ മുറിയിൽ കയറി വാതിലടച്ചു..

മുൻവശത്തെ വാതിലടയ്ക്കാൻ അവൻ തിരികെ വന്നപ്പോഴേക്കും ഗേയ്റ്റ് കടന്നു പൊലീസ് ജീപ്പ് അകത്തേക്ക് കയറി വന്നു..

അജയ് അടയ്ക്കാനൊരുങ്ങിയ വാതിൽ മലർക്കെ തുറന്നിട്ടു……

അവന്റെ ആറാമിന്ദ്രിയം പിടഞ്ഞുണർന്നു…

ബൊലീറോ പോർച്ചിൽ കയറാതെ മുറ്റത്തു വന്നു നിന്നു…

അജയ് തലയെടുപ്പോടു കൂടിത്തന്നെ സിറ്റൗട്ടിലേക്ക് ചെന്നു…

ഒരു പൊലീസുകാരൻ പടികൾ കയറി വന്നു……

” അജയ്… ?”

പൊലീസുകാരൻ അവനെ ചോദ്യഭാവത്തിൽ നോക്കി……

” ഞാൻ തന്നെയാണ്…… ”

” അമ്മയെവിടെ… ?”

“അകത്തുണ്ട്…”

പൊലീസുകാരൻ പിന്നിലേക്ക് തിരിഞ്ഞ് കണ്ണു കാണിച്ചപ്പോൾ ബൊലീറോയുടെ മുൻസീറ്റിലിരുന്ന എസ്.ഐ ഡോർ തുറന്ന് പുറത്തേക്കിറങ്ങി…

അജയ് സിറ്റൗട്ടിൽ കിടന്ന കസേര, കുറച്ചു മുന്നിലേക്ക് വലിച്ചിട്ടു…

“. ഇരിക്കാം സർ…”

അവൻ ഔപചാരികത കൈവിട്ടില്ല.

” കുറച്ചു ദിവസം നിങ്ങൾ മിസ്സിംഗായിരുന്നു , അല്ലേ… ?”

കസേരയിലേക്ക് ഇരുന്നുകൊണ്ട് എസ്.ഐ ചോദിച്ചു……

” ഇല്ല സാർ…..”

അവൻ പറഞ്ഞു……

” കുറച്ചു ദിവസം മാറി നിന്നു എന്നുള്ളത് സത്യമാണ്…… അമ്മ ആകെ ഡിസ്റ്റർബ്ഡാണ്. സോ, അങ്ങനെ കുറച്ചു ദിവസം… ”

അജയ് കൂട്ടിച്ചേർത്തു……

” അമ്മയെ ഒന്നു വിളിക്കാമോ……… ?”

എസ്.ഐ ചോദിച്ചു …

” ഓക്കേ…”

അവൻ പറഞ്ഞു കൊണ്ട് , അകത്തേക്ക് കയറി,

മൂന്നാലു തവണ വാതിലിൽ തട്ടിയ ശേഷമാണ് അവൾ വാതിൽ തുറന്നത്……

അഴിഞ്ഞുലഞ്ഞ മുടിയും വാരിച്ചുറ്റിയതു പോലുള്ള വസ്ത്രധാരണവും കണ്ട് അവൻ ഒന്നു പകച്ചു…

The Author

110 Comments

  1. കബനി ബ്രോ,

    എന്താ പറ്റിയത്…ഒരു വിവരവും ഇല്ലല്ലോ…തിരക്ക് ആണോ??? അത്രയ്ക്കും കൊതിയോടെ കാത്തിരിക്കുന്നത് കൊണ്ട് ചോദിച്ച് പോകുന്നത് ആണ്…ഈ കമൻ്റ് ശ്രദ്ധയിൽ പെട്ടാൽ ഒന്ന് റിപ്ലേ തരണേ…അറിയാൻ ഉള്ള ആകാംഷ കൊണ്ടാണ്…

    സസ്നേഹം ഹോംസ്

  2. കബനി എന്താ ഒരു മൗനം? അടുത്ത പാർട്ട് പോരട്ടെ??

  3. കാർത്തു

    പതിവ് അനുസരിച്ചു വരേണ്ട സമയം ആയി. തിരക്ക് ആയതു കൊണ്ടാകും വൈകുന്നത് എന്ന് കരുതുന്നു. കാത്തിരിക്കുന്നു.

  4. Continue plz

  5. എന്തെങ്കിലും ഒരു റിപ്ലൈ തന്നോട് ബ്രോ എന്തോരം ആൾക്കാര് നോക്കിയിരിക്കുന്നത്?

  6. സാവിത്രി

    100 part എങ്കിലും വേണം പ്ലീസ്

  7. വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു♥️????♥️

  8. എന്നുവരും അടുത്ത ഭാഗം ബ്രോ പ്ലീസ് റിപ്ലൈ ♥️

  9. Kabani bro next part enthayi

  10. എവിടെയാണ്….. ?വരാറായോ ?

Comments are closed.