” പുറത്ത് പൊലീസുണ്ട്…… പേടിക്കണ്ട, പറഞ്ഞതൊന്നും മറക്കണ്ട… ”
അമർത്തിയ സ്വരത്തിൽ പറഞ്ഞിട്ട് അജയ് തിരിഞ്ഞു…
അഭിരാമി പകച്ച മിഴികളോടെ അവനെ ഒന്നു നോക്കി…
“ഇപ്പോൾ വരും സർ…”
അജയ് സിറ്റൗട്ടിലേക്ക് ചെന്നു…
” നിങ്ങൾ എവിടേക്കായിരുന്നു പോയത്……?”
സൗമ്യമായ സ്വരത്തിലായിരുന്നു സുനിലിന്റെ ചോദ്യം……
” മൂന്നാർ… ”
ഭാവവ്യത്യാസമില്ലാതെ അവൻ മറുപടി പറഞ്ഞു…
“ആരാ അവിടുള്ളത്…… ?”
” ഒരു സുഹൃത്തുണ്ട്…”
അജയ് പറഞ്ഞു..
അപ്പോഴേക്കും വാതിൽ കടന്ന് അഭിരാമി വന്നു……
ആദ്യം വന്ന പൊലീസുകാരൻ പടികളിറങ്ങി മുറ്റത്തേക്ക് പോയി…
നെറ്റിയിലും ചെവിയുടെ വശങ്ങളിലും നനഞ്ഞിരിക്കുന്നതിനാൽ, അവളപ്പോൾ മുഖം കഴുകിയതായി അവന് മനസ്സിലായി…
ചുരിദാർ ഷാളെടുത്ത് അവൾ ചുമലിൽ പുതച്ചിരുന്നു …
” വിനയചന്ദ്രൻ പറഞ്ഞിട്ടാണ് നിങ്ങൾ പോയത് , അല്ലേ… ?”
എസ്. ഐ സൗമ്യതയോടെ തന്നെയായിരുന്നു ചോദിച്ചത്……
” അല്ല… ”
അജയ് പെട്ടെന്ന് പറഞ്ഞു…
“കള്ളം പറയണ്ട അജയ്… അയാളുടെ നിർദ്ദേശപ്രകാരമാണ് നിങ്ങൾ പോയതെന്ന് ഞങ്ങൾക്കറിയാം … നിങ്ങളും അയാളും കൂടെയല്ലേ , നിങ്ങളുടെ വക്കീലിനെ കണ്ട് എവിടെയോ പോകുന്ന കാര്യം സംസാരിച്ചത്…?”
അഭിരാമിയുടെ നേരെ നോക്കിയായിരുന്നു എസ്.ഐ യുടെ ചോദ്യം …
ചോദ്യമൽപ്പം ഘനത്തിലായിരുന്നു…
ഉൾക്കിടിലമുണ്ടായിട്ടും അവളത് പ്രകടിപ്പിക്കാത്ത രീതിയിൽ നിന്നു…
” കാര്യങ്ങളൊക്കെ ഞങ്ങൾ അറിഞ്ഞു… നിങ്ങളും ഹസ്ബന്റും തമ്മിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ ഞങ്ങൾക്ക് പരാതി തരുക…… അല്ലാതെ കുത്തിത്തീർക്കുകയല്ല വേണ്ടത്… ”
വീണ്ടും അയാളുടെ സ്വരം മയപ്പെട്ടു……
അഭിരാമിയിലും അജയ് യിലും ഒരേ സമയം ഒരു നടുക്കമുണ്ടായി……
എസ്. ഐ അത് ശ്രദ്ധിച്ചു……
” നിങ്ങൾ തിരിച്ചു വന്ന സ്ഥിതിക്ക് കേസ് ഞാൻ ക്ലോസ് ചെയ്യുകയാണ്……”
എസ്.ഐ അവരെ ഒന്നു നോക്കി…
” എനിക്കയാളെ ഒന്ന് കാണണം…… വിനയചന്ദ്രനെ… ….. ”
ആ വാക്കുകൾക്ക് അല്പം മൂർച്ചയുള്ളതായി അവന് തോന്നി……
“ഞങ്ങളെ അച്ഛൻ അപകടപ്പെടുത്തും എന്ന് കരുതിയായിരിക്കും വിനയനങ്കിൾ പരാതി തന്നത്…….”
അജയ് പരുങ്ങലോടെ പറഞ്ഞു……
” പിന്നെ ഞങ്ങളൊക്കെ എന്തിനാടോ ഇവിടെ..? അയാളാണോ നിങ്ങൾക്കീ ബുദ്ധി ഉപദേശിച്ചു തന്നത് … ?”
കബനി ബ്രോ,
എന്താ പറ്റിയത്…ഒരു വിവരവും ഇല്ലല്ലോ…തിരക്ക് ആണോ??? അത്രയ്ക്കും കൊതിയോടെ കാത്തിരിക്കുന്നത് കൊണ്ട് ചോദിച്ച് പോകുന്നത് ആണ്…ഈ കമൻ്റ് ശ്രദ്ധയിൽ പെട്ടാൽ ഒന്ന് റിപ്ലേ തരണേ…അറിയാൻ ഉള്ള ആകാംഷ കൊണ്ടാണ്…
സസ്നേഹം ഹോംസ്
Nest part Stop?
കബനി എന്താ ഒരു മൗനം? അടുത്ത പാർട്ട് പോരട്ടെ??
പതിവ് അനുസരിച്ചു വരേണ്ട സമയം ആയി. തിരക്ക് ആയതു കൊണ്ടാകും വൈകുന്നത് എന്ന് കരുതുന്നു. കാത്തിരിക്കുന്നു.
Continue plz
എന്തെങ്കിലും ഒരു റിപ്ലൈ തന്നോട് ബ്രോ എന്തോരം ആൾക്കാര് നോക്കിയിരിക്കുന്നത്?
100 part എങ്കിലും വേണം പ്ലീസ്
വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു♥️????♥️
എന്നുവരും അടുത്ത ഭാഗം ബ്രോ പ്ലീസ് റിപ്ലൈ ♥️
Kabani bro next part enthayi
എവിടെയാണ്….. ?വരാറായോ ?