അർത്ഥം അഭിരാമം 11 [കബനീനാഥ്] 1225

സുനിൽ ശബ്ദമുയർത്തി…

ഇരുവരും മിണ്ടിയില്ല..

“കോർട്ടിൽ കേസ് നടക്കുന്നില്ലേ… നീതിയും നിയമവുമൊക്കെ അവിടെ കിട്ടും…… അതിന് വളഞ്ഞ വഴി ആലോചിക്കണ്ട…”

ഒരു നിമിഷം നിർത്തി എസ്. ഐ തുടർന്നു…

” അയാൾ നിങ്ങളെ ഉപദ്രവിക്കാതിരിക്കാൻ വേണ്ടത് ഞാൻ ചെയ്തോളാം. അതു പോലെ അയാൾക്ക് എന്ത് സംഭവിച്ചാലും ഞാനാദ്യം നിങ്ങളെ തേടിയേ വരൂ…”

അഭിരാമിയെ നോക്കിയാണ് അയാളത് പറഞ്ഞത്……

അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു…

“നിങ്ങൾ പൊയ്ക്കൊള്ളൂ… ”

അഭിരാമിയോടായി എസ്. ഐ പറഞ്ഞു……

അവൾ അകത്തേക്ക് കയറിയതും എസ്. ഐ സിറ്റൗട്ടിൽ നിന്നും പുറത്തേക്കിറങ്ങി…

” അജയ്… …. ”

മുറ്റത്തു നിന്ന് അയാൾ വിളിച്ചു..

അടുത്തേക്ക് ചെല്ലാൻ ആംഗ്യം കാണിച്ചതും അവൻ മുറ്റത്തേക്കിറങ്ങി ചെന്നു……

” കുറ്റക്കാർ നിങ്ങളല്ലാത്തതു കൊണ്ട് മാത്രം ഞാനിത് ഒഴിവാക്കുന്നു … മാത്രമല്ല, ഇതിലും വലിയ കേസുകൾ ഞങ്ങൾക്കുണ്ട്… എല്ലാവരും എന്നേപ്പോലെയാകണമെന്നില്ല , എല്ലായ്പ്പോഴും ഞാനും ഇങ്ങനെ ആകണമെന്നില്ല……”

എസ്.ഐ യുടെ സംസാരത്തിലെ താക്കീത് അവന് മനസ്സിലായി……

” അയാളുടെ ഭീഷണിയുടെ പേരിൽ ഒരു പരാതി സ്റ്റേഷനിൽ കൊടുത്തിട്ടേക്ക്… ”

പറഞ്ഞിട്ട് എസ്. ഐ ബൊലീറോയുടെ ഡോർ തുറന്നു..

പൊലീസ് ജീപ്പ് തിരികെ പോയതും ആശ്വാസത്തോടെ അജയ് നെടുവീർപ്പിട്ടു…

ഈ ഒരു നിസ്സാര കാര്യത്തിനാണോ വട്ടവടയിൽ നിന്ന് പോരാൻ മടിച്ചു നിന്നത് എന്നവൻ ഓർത്തു…

ആ എസ്. ഐ നല്ലൊരു മനുഷ്യനാണ്…

അവൻ ഹാളിലേക്ക് കയറി വാതിലടച്ചു……

അഭിരാമി ഹാളിൽ ഉണ്ടായിരുന്നില്ല..

അവളുടെ മുറിയുടെ വാതിലിൽ തട്ടിയപ്പോൾ അത് അകത്തു നിന്ന് ലോക്ക് ചെയ്തിരിക്കുന്നതായി അവന് മനസ്സിലായി……

 

*********         *******          *******     *******

 

“ആരാ വിളിച്ചത്……….?”

ബെഡ്ഢിൽ കിടന്ന് ഫോൺ ചെയ്തിരുന്ന രാജീവിനടുത്തേക്ക് ട്രീസ മുടിയിഴകൾ ചുരുട്ടി പിന്നിലേക്ക് കെട്ടിക്കൊണ്ട് വന്നു..

അവളുടെ രോമരഹിതമായ കക്ഷങ്ങൾ കയ്യിറക്കമില്ലാത്ത ഗൗണിന് പുറത്തു കൂടി രാജീവ് കണ്ടു…

” ആ , എസ്.ഐ…… ”

കിടന്നുകൊണ്ട് തന്നെ അയാൾ പറഞ്ഞു.

The Author

110 Comments

  1. കബനി ബ്രോ,

    എന്താ പറ്റിയത്…ഒരു വിവരവും ഇല്ലല്ലോ…തിരക്ക് ആണോ??? അത്രയ്ക്കും കൊതിയോടെ കാത്തിരിക്കുന്നത് കൊണ്ട് ചോദിച്ച് പോകുന്നത് ആണ്…ഈ കമൻ്റ് ശ്രദ്ധയിൽ പെട്ടാൽ ഒന്ന് റിപ്ലേ തരണേ…അറിയാൻ ഉള്ള ആകാംഷ കൊണ്ടാണ്…

    സസ്നേഹം ഹോംസ്

  2. കബനി എന്താ ഒരു മൗനം? അടുത്ത പാർട്ട് പോരട്ടെ??

  3. കാർത്തു

    പതിവ് അനുസരിച്ചു വരേണ്ട സമയം ആയി. തിരക്ക് ആയതു കൊണ്ടാകും വൈകുന്നത് എന്ന് കരുതുന്നു. കാത്തിരിക്കുന്നു.

  4. Continue plz

  5. എന്തെങ്കിലും ഒരു റിപ്ലൈ തന്നോട് ബ്രോ എന്തോരം ആൾക്കാര് നോക്കിയിരിക്കുന്നത്?

  6. സാവിത്രി

    100 part എങ്കിലും വേണം പ്ലീസ്

  7. വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു♥️????♥️

  8. എന്നുവരും അടുത്ത ഭാഗം ബ്രോ പ്ലീസ് റിപ്ലൈ ♥️

  9. Kabani bro next part enthayi

  10. എവിടെയാണ്….. ?വരാറായോ ?

Comments are closed.