അർദ്ധപ്രാണസഖി [Lee child] 66

അർജുൻ: അത് അധിക പെറ്റാവാതിരുന്ന മതി..

എല്ലാവരും പൊട്ടിച്ചിരിച്ചു. പക്ഷേ അർജുന്റെ മനസ്സ് അപ്പോഴും ലാപ്ടോപ്പിലെ ആ ചുവന്ന ഗ്രാഫുകളിലായിരുന്നു.

 

 

 

Something is wrong somewhere…

 

 

 

അവൻ ഫോൺ എടുത്തു നോക്കി. അനന്യയുടെ ഒരു മെസ്സേജ് വന്നിരിക്കുന്നു:

“Arjun, I found something strange in the vendor payments. Check your private cloud folder. Hope you’re having fun at the party!”

 

 

 

​അവൻ ആ മെസ്സേജ് വായിക്കുമ്പോൾ നികിത അവന്റെ അരികിലേക്ക് വന്നു.

​നികിത: “ദേ.. തുടങ്ങി…അർജുൻ… ഇന്ന് നമ്മൾ വന്നത് എൻജോയ് ചെയ്യാനാണ്. നീ ആ ഫോൺ ഒന്ന് മാറ്റിവെക്കാമോ?”

 

 

 

നികിതയുടെ പാർട്ടിയുടെ ആവേശം കൂടിയപ്പോൾ, അർജുൻ തന്റെ ഉള്ളിലെ പിരിമുറുക്കം കുറയ്ക്കാൻ അനന്യയെക്കുറിച്ച് ചില ‘ഓഫീസ് ഗോസിപ്പുകൾ’ പറഞ്ഞു തുടങ്ങി. അത് അല്പം തമാശ കലർന്നതായിരുന്നു.

 

 

 

 

 

 

​അർജുൻ: “സത്യത്തിൽ മാം എന്താ ഇപ്പോഴും ബാച്ചിലറായി തുടരുന്നത്? ഓഫീസിലെ ആൾക്കാർ അവരെ ‘ഐസ് ക്വീൻ’ (Ice Queen) എന്നാണല്ലോ വിളിക്കുന്നത്. ചിലർക്ക് അവർ ഇമോഷനില്ലാത്ത ഒരു മെഷീനാണ്, മറ്റു ചിലർക്കവർ ദേഷ്യക്കാരനായ ഒരു ‘ഓൾഡ് ഹാഗ്’ (Old Hag)…. വാല്യകാരി…എപ്പോഴും ആ ഗൗരവം കണ്ടാൽ ആരെങ്കിലും ഒന്ന് പ്രേമിക്കാൻ പേടിക്കില്ലേ?”

 

 

 

 

 

 

 

 

 

​ശ്രീനിവാസനും മറ്റുള്ളവരും അതുകേട്ട് ചിരിച്ചു. അർജുൻ പോലും വിചാരിച്ചില്ല താൻ തന്റെ ബോസ്സിനെക്കുറിച്ച് ഇത്രയും ഫ്രാങ്കായി സംസാരിക്കുമെന്ന്. ഒരുപക്ഷേ, ആ രഹസ്യ അന്വേഷണം അവർക്കിടയിലെ ദൂരം കുറച്ചതാകാം അവന് ഈ സ്വാതന്ത്ര്യം നൽകിയത്.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *