അർദ്ധപ്രാണസഖി [Lee child] 60

 

 

 

​അനന്യ: (പതിഞ്ഞ സ്വരത്തിൽ) “കുമാർ… അയാൾ വെറുമൊരു മദ്യപാനിയല്ല അർജുൻ. അയാൾ ഇന്ന് അവിടെ അലറി വിളിച്ചതൊക്കെ അവന്റെ ഉള്ളിലെ പേടി കൊണ്ടാണ്. നമ്മൾ അന്വേഷിക്കുന്ന ആ ഫണ്ട് തിരിമറിയുടെ പ്രധാന കണ്ണി അവനാണെന്ന് എനിക്ക് ഉറപ്പായി.”

 

 

 

​അർജുൻ തന്റെ ഫോണിലെ ചില ഫയലുകൾ അവൾക്ക് നേരെ നീക്കി. “മാം പറഞ്ഞത് ശരിയാണ്. ഞാൻ പിഗ്ഗിബാക്ക് ചെയ്ത ഡാറ്റ പ്രകാരം, കഴിഞ്ഞ ഒരു വർഷമായി പേപ്പറിൽ മാത്രം കാണിക്കുന്ന പല ട്രെയിനിംഗ് പ്രോഗ്രാമുകളുടെയും പേയ്മെന്റ് പോകുന്നത് മൂന്ന് ഷെൽ കമ്പനികളിലേക്കാണ്. ആ കമ്പനികളുടെ ഡയറക്ടർ ലിസ്റ്റിൽ കുമാറിന്റെ ഭാര്യയുടെയും സഹോദരന്റെയും പേരുകളുണ്ട്.”

 

 

 

​അനന്യ: “അതായത്, എച്ച്.ആർ ഹെഡ് എന്ന നിലയിൽ ഇല്ലാത്ത റിക്രൂട്ട്‌മെന്റും ട്രെയിനിംഗും കാണിച്ച് അയാൾ കമ്പനിയുടെ പണം ചോർത്തുകയാണ്. ബോർഡ് മെമ്പേഴ്‌സിൽ ആരോ ഒരാൾ ഇതിന് കൂട്ടുനിൽക്കുന്നുണ്ട്. കുമാർ വെറുമൊരു കളിപ്പാവ മാത്രമാണ്.”

 

 

 

​അർജുൻ അവളെ നോക്കി. അനന്യ ആ ഇരുട്ടിൽ ഇരിക്കുന്നത് കണ്ടപ്പോൾ അവന് അവളോട് വല്ലാത്തൊരു ബഹുമാനം തോന്നി. അത്രയും അപമാനം സഹിച്ചിട്ടും അവൾ തളരാതെ തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്.

 

 

 

​അർജുൻ: “മാം… കുമാർ ഇന്ന് പറഞ്ഞത് നിങ്ങൾ കാര്യമാക്കണ്ട. അയാൾക്ക് വേണ്ടത് കൊടുക്കാം.”

 

 

 

​അനന്യ ഒരു കയ്പ്പേറിയ ചിരിയോടെ അവനെ നോക്കി. “അർജുൻ, അയാൾ പറഞ്ഞതൊക്കെ ഈ ഓഫീസിലെ ഭൂരിഭാഗം പുരുഷന്മാരുടെയും ചിന്തയാണ്. പക്ഷേ അവർക്കറിയില്ല, ഈ ‘ഐസ് ക്വീൻ’ ഉരുകിയാൽ അത് ലാവയായി അവരെ ദഹിപ്പിക്കുമെന്ന്.”

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *