അവിടെ, മങ്ങിയ വെളിച്ചത്തിൽ ഗ്ലാസിലെ മദ്യം നുണയുമ്പോൾ അനന്യ തന്റെ ഉള്ളിലെ മതിലുകൾ ഓരോന്നായി പൊളിക്കാൻ തുടങ്ങി.
”അർജുൻ… നീ വിചാരിക്കുന്നത് പോലെ എളുപ്പമായിരുന്നില്ല ഈ കരിയർ. എല്ലാവരും പ്രണയിച്ചും കറങ്ങി നടന്നപ്പോഴും എനിക്ക് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ—
ഒരു സിപ് കുടിച്ച ശേഷം പറഞ്ഞു..
സക്സസ്.
കുമാർ പറഞ്ഞ ആ ‘സ്ത്രീത്വമില്ലാത്തവൾ’ എന്ന ലേബൽ ഞാൻ പണ്ടേ കേൾക്കാൻ തുടങ്ങിയതാ. ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പുകൾ ഒന്നിനുപുറകെ ഒന്നായി തകർന്നു.
കരിയറാണോ പ്രണയമാണോ വലുതെന്ന് ചോദിച്ചപ്പോൾ ഞാൻ കരിയർ എന്ന് മറുപടി നൽകി. ഇന്ന് ഞാൻ ഇവിടെയെത്തി… പക്ഷേ കൂട്ടിന് ഈ ഗ്ലാസ് മാത്രം.”
അവളുടെ വാക്കുകളിൽ കയ്പ്പും സങ്കടവും കലർന്നിരുന്നു. പെട്ടെന്ന് അവൾ ഗ്ലാസ് ടേബിളിൽ വെച്ച് അർജുനെ സൂക്ഷിച്ചു നോക്കി.
”നൗ ഇട്സ് യുവർ ടേൺ….
നിന്റെ പാസ്റ്റ് എന്താ അർജുൻ?
അർജുന്റെ മുഖം പെട്ടെന്ന് ചുവന്നു. അവന്റെ പേശികൾ വലിഞ്ഞുമുറുകി. ഉള്ളിൽ നീറുന്ന ആ സത്യം പുറത്തുപറയാൻ അവന് കഴിഞ്ഞില്ല. അവൻ തന്റെ സ്വരം കടുപ്പിച്ച് ഒരു കള്ളം പറഞ്ഞു.
”എനിക്ക് ഭൂതകാലമില്ല മാം. ഞാൻ ഒരു അനാഥനാണ് (I am an orphan). അതുകൊണ്ട് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവനായിട്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത്.”
