അവൾ ദേഷ്യത്തോടെ ക്യാബിനിലേക്ക് തിരിഞ്ഞു നടന്നു. അർജുൻ സാവധാനം ആ ഫയൽ എടുത്തു. ചുറ്റുമുള്ള ക്യൂബിക്കിളുകളിൽ ചിലർ അവനെ സഹതാപത്തോടെ നോക്കിയപ്പോൾ, മറ്റു ചിലർ പരിഹാസത്തോടെ പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
അനന്യ തന്റെ ക്യാബിനിലേക്ക് പോയതിന് പിന്നാലെ, കഫറ്റീരിയയിൽ വെച്ച് ചില വനിതാ ജീവനക്കാർ ഒത്തുകൂടി. അനന്യയുടെ ഈ പൊട്ടിത്തെറി അവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ ചർച്ചാവിഷയമാണ്.
ശ്രുതി: “അനന്യ മാം ഇന്ന് ശരിക്കും അർജുന്റെ കിളി പറത്തിക്കളഞ്ഞു. ആ പാവം ആകെ ഷോക്കായി നിന്നു.”
മേഘ്ന: “അതിനൊക്കെ അയാൾക്ക് തന്നെ വട്ടാ. എപ്പോഴും എന്തോ സ്വപ്നം കണ്ടിരിക്കുന്നത് പോലെയാണ് ഇരിപ്പ്. അനന്യ മാം വരുന്നത് പോലും അയാൾ ശ്രദ്ധിക്കാറില്ല. അവർക്ക് കൃത്യനിഷ്ഠ നിർബന്ധമാണെന്ന് അയാൾക്ക് അറിയില്ലേ
പ്രിയ: “പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചോ? മാം ഇത്രയും ദേഷ്യപ്പെടുന്നത് അർജുനോട് മാത്രമാണ്. മറ്റുള്ളവർ തെറ്റ് ചെയ്താലും അവർ ഇത്രയും ഷൗട്ട് (shout) ചെയ്യാറില്ല. അതിൽ എന്തോ ഒന്നുണ്ട്. ഒന്നുകിൽ അവനെ അത്രയ്ക്ക് ഇഷ്ടമല്ല, അല്ലെങ്കിൽ…”
മേഘ്ന: “അല്ലെങ്കിൽ… അവനെ നന്നാക്കിയെടുക്കാൻ നോക്കുകയാവും. ഈ അഞ്ച് വയസ്സിന്റെ പ്രായക്കൂടുതൽ ഉണ്ടെങ്കിലും അർജുനെ കാണാൻ നല്ല ലുക്ക് ആണെന്ന കാര്യം മാമിന് അറിയാഞ്ഞിട്ടാവില്ലല്ലോ.”
