നികിത: “അയ്യോ പാവം! പക്ഷേ നിന്റെ ഈ മാസ്ക്കിന്റെ ഉള്ളിൽ എന്തിനാ ഇങ്ങനെ ലിപ്സ്റ്റിക് ഇട്ടതുപോലെ ചുവപ്പ് നിറം?”
അർജുൻ ഞെട്ടി. ഇന്നലത്തെ ‘യുദ്ധത്തിന്റെ’ അടയാളം മാസ്ക്കിനുള്ളിൽ നിന്ന് പുറത്തു ചാടാൻ നോക്കുകയാണെന്ന് അവന് മനസ്സിലായി. അവൻ വേഗം മാസ്ക് ശരിയാക്കി. “അത്… അത് ഞാൻ വിക്സ് പുരട്ടിയതാ!”
പെട്ടെന്നാണ് ഇന്റർകോം കരഞ്ഞത്. അനന്യയുടെ ശബ്ദം! “Arjun, get into my cabin right now!”
അർജുൻ പേടിച്ചു വിറച്ച് ക്യാബിനിലേക്ക് നടന്നു.
അർജുന്റെ ആത്മഗതം: “കർത്താവേ… ഇന്നലത്തെ ‘ഫ്രഞ്ച് വിപ്ലവം’ ഇവൾക്ക് ഓർമ്മയുണ്ടാകുമോ? അതോ എന്റെ ചുണ്ട് കടിച്ചതിന് കംപെൻസേഷൻ ആയി എന്നെ ഡിസ്മിസ് ചെയ്യുമോ? എന്തായാലും മാസ്ക് മാറ്റില്ല!”
അവൻ അകത്തേക്ക് കയറിയതും അനന്യ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റു. അഞ്ചു മിനിറ്റ് നേരത്തേക്ക് ഒരു ‘നോൺ-സ്റ്റോപ്പ്’ വെടിക്കെട്ടായിരുന്നു.
അനന്യ: (അലറിക്കൊണ്ട്) “അർജുൻ! നിനക്ക് എന്തിന്റെ കേടാണ്? ഈ റിപ്പോർട്ടിൽ നീ കൊടുത്ത കോട്ട് (Quote) കണ്ടോ? ‘To be or not to be’ എന്നതിന് പകരം നീ എഴുതി വെച്ചിരിക്കുന്നത് ‘To bite or not to bite’ എന്നാണ്! നിന്റെ തലയിൽ ഗോതമ്പ് ആണോ അതോ വല്ല ഇറച്ചി കടയാണോ?”
അർജുൻ സ്തംഭിച്ചു പോയി. സത്യത്തിൽ അവൻ ഇന്നലത്തെ സംഭവം ആലോചിച്ചത് ടൈപ്പ് ചെയ്തു പോയതായിരുന്നു!..
