അർദ്ധപ്രാണസഖി [Lee child] 60

​അനന്യയുടെ ഉള്ളിലെ ലജ്ജ സെക്കൻഡുകൾക്കുള്ളിൽ ദേഷ്യമായി മാറി. എംബാരസ്‌മെന്റ് താങ്ങാൻ വയ്യാതെ അവൾ മേശപ്പുറത്തിരുന്ന പേപ്പർ വെയിറ്റ് എടുത്ത് എറിയാൻ പോയി.

 

 

 

 

 

 

​അനന്യ: (തന്റെ ശബ്ദത്തിന്റെ പരമാവധിയിൽ) “GET OUUUUUTTTTT!!!!”

 

 

 

 

 

 

​ആ നിലവിളി പത്താം നില കടന്ന് ബാംഗ്ലൂർ സിറ്റി മുഴുവൻ കേട്ടു എന്ന് തോന്നി. ഓഫീസിലെ എല്ലാവരും പേടിച്ച് സീറ്റിൽ നിന്ന് എഴുന്നേറ്റു പോയി. പാവം അർജുനെ മാം ഇന്ന് കൊന്നു കൊലവിളിക്കുമെന്ന് എല്ലാവരും കരുതി.

 

 

 

 

 

 

​പക്ഷേ, ക്യാബിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്ന അർജുന്റെ മുഖത്ത് ഒരു വല്ലാത്ത ചിരിയുണ്ടായിരുന്നു.

 

 

 

ഇവനെന്താ വട്ടായോ…

 

 

 

അവൻ വീണ്ടും മാസ്ക് എടുത്തു വെച്ചു.

 

 

 

 

 

 

​ശ്രീനിവാസൻ ഓടി വന്നു: “എന്താടാ പറ്റിയത്? മാം നിന്റെ ചുണ്ട് അടിച്ചു പൊട്ടിച്ചോ?”

​അർജുൻ മാസ്ക്കിനുള്ളിലൂടെ ചിരിച്ചു കൊണ്ട് പറഞ്ഞു: “അല്ല ശ്രീനിയേട്ടാ… ‘സ്നേഹം’ കൂടിപ്പോയതാ!”

​അനന്യ തന്റെ ക്യാബിനുള്ളിലിരുന്ന് തലയിൽ കൈവെച്ചു. പുറത്ത് അർജുൻ സീറ്റിലിരുന്ന് കണ്ണുചിമ്മിയപ്പോൾ, ആ ഓഫീസിലെ ഏറ്റവും വലിയ രഹസ്യം അവിടെ ആഘോഷിക്കപ്പെടുകയായിരുന്നു.

 

 

 

ഓഫീസിലെ കഫറ്റീരിയ ഇപ്പോൾ ഒരു വാർത്താ ചാനലായി മാറിയിരിക്കുകയാണ്.

 

 

 

പ്രധാന വാർത്ത: “അർജുന്റെ വീർത്ത ചുണ്ടും, പത്താം നിലയിലെ അജ്ഞാത ശക്തിയും.” എല്ലാവരുടെയും കയ്യിൽ ചായയും ബിസ്ക്കറ്റുമുണ്ട്, ഒപ്പം എരിവുള്ള ഗോസിപ്പുകളും.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *