ശ്രീനിവാസനാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്.
ശ്രീനിവാസൻ: “മക്കളേ, ഞാൻ പറയുന്നത് കേൾക്ക്. അത് വെറും ജലദോഷമല്ല. ആ മാസ്ക് മാറ്റിയപ്പോൾ ഞാൻ കണ്ടതാ. അവന്റെ ചുണ്ട് ഒരു ചെറിയ മൈസൂർ ബോണ്ട പോലെ ഇരിക്കുന്നു. അനന്യ മാം വല്ല ഫയലും വെച്ച് അടിച്ചതാകാനേ വഴിയുള്ളൂ!”
നികിത: “അല്ല ശ്രീനിയേട്ടാ, ഞാൻ കേട്ടത് വേറെയാ. ഇന്നലെ രാത്രി പാർട്ടിക്കിടയിൽ കുമാറുമായി അർജുൻ മുട്ടിയല്ലോ. കുമാർ വല്ല ഗുണ്ടകളെയും വിട്ട് അവനെ തല്ലിച്ചതാകും. പാവം, ആ അടി മുഴുവൻ കൊണ്ടത് അവന്റെ ചുണ്ടത്താണെന്ന് മാത്രം!”
മേഘ്ന: “ഏയ്, നിങ്ങൾക്കൊന്നും ഒരു വിവരവുമില്ല. അർജുൻ ഇന്നലെ രാത്രി വല്ല ‘പാണ്ടി ലോറി’യുടെയും പുറകിൽ പോയി ഇടിച്ചതാകും. അവന്റെ ഒരു ഡ്രൈവിംഗ്! പക്ഷെ ലോറിയിൽ ഇടിച്ചാൽ ചുണ്ട് മാത്രം എങ്ങനെ വീർക്കും?”
പ്രമോദ് (ഗ്രൂപ്പിലെ വിരുതൻ): “അതൊന്നുമല്ലടോ… അവൻ വല്ല തേനീച്ചക്കൂടിലും പോയി തല വെച്ചതാകും. എന്നിട്ട് പുറത്ത് പറയാനുള്ള നാണക്കേട് കൊണ്ട് ‘ഐസ് ക്വീന്റെ’ തലയിൽ ഇടാൻ നോക്കുകയാ!”
പെട്ടെന്നാണ് കഫറ്റീരിയയുടെ വാതിലിലൂടെ അനന്യ കടന്നുവന്നത്. എല്ലാവരും പെട്ടെന്ന് നിശബ്ദരായി, ചായക്കപ്പിൽ മുഖം പൂഴ്ത്തി. പക്ഷേ അനന്യയുടെ കാതുകൾ വല്ലാതെ കൂർപ്പുള്ളതായിരുന്നു. അവൾ ഓരോ ടേബിളും കടന്നുപോകുമ്പോൾ ചില അടക്കം പറച്ചിലുകൾ അവളുടെ കാതിലെത്തി.
