അവൾ ഫോൺ എടുത്ത് അർജുന് ഒരു മെസ്സേജ് അയച്ചു:
”നിന്റെ ആ വഴുതനങ്ങ ചുണ്ട് ഒളിച്ചു വെച്ച് ഇരുന്നോ. ഇനി ഒരു തവണ കൂടി ആരെങ്കിലും എന്നെ കളിയാക്കി ചിരിച്ചാൽ, നിന്റെ ബാക്കി ചുണ്ട് കൂടി ഞാൻ എടുത്തു തരും! 😤”
അർജുൻ അത് വായിച്ചിട്ട് ഒരു റിപ്ലൈ കൊടുത്തു:
”മാം… വടയക്ഷികൾക്ക് ഇത്രയും ദേഷ്യം പാടില്ല. BP കൂടും. പിന്നെ കടിക്കാൻ തോന്നിയാൽ ഞാൻ അടുത്തുണ്ട്! 😉”
അനന്യ തന്റെ ഫോൺ മേശപ്പുറത്തേക്ക് എറിഞ്ഞു. അവൾക്ക് ചിരിക്കണോ അതോ കരയണോ എന്ന് മനസ്സിലായില്ല. ആ ഓഫീസിൽ ഇപ്പോൾ ഫണ്ട് തട്ടിപ്പിനേക്കാൾ വലിയ തലവേദന അർജുന്റെ ആ ചുണ്ടായി മാറിയിരിക്കുന്നു.
________________
ആ തമാശകളും ചിരിയും പെട്ടെന്ന് അപ്രത്യക്ഷമായി. ഓഫീസിലെ ബഹളങ്ങൾക്കിടയിൽ അർജുന്റെ ഫോൺ ശബ്ദിച്ചു. അതൊരു അപരിചിത നമ്പറായിരുന്നു. അവൻ കോൾ അറ്റൻഡ് ചെയ്ത് കാതിനോട് ചേർത്തു.
മറുപുറത്തുനിന്ന് കേട്ട ആ ഒരൊറ്റ വിളി… “ദേവ്…”
അർജുന്റെ ഉള്ളിലൊന്ന് പിടഞ്ഞു. വർഷങ്ങളായി ആരും അവനെ ആ പേര് വിളിച്ചിട്ടില്ല.
‘അർജുൻ’ എന്നത് അവൻ സ്വയം തിരഞ്ഞെടുത്ത ഒരു പുതിയ മേൽവിലാസമായിരുന്നു. പക്ഷേ ആ ശബ്ദം, അത് അവന്റെ ഭൂതകാലത്തിന്റെ താക്കോലായിരുന്നു.
