അർദ്ധപ്രാണസഖി [Lee child] 67

 

 

 

​”വരുൺ…” അർജുൻ പതുക്കെ മന്ത്രിച്ചു. അവന്റെ ശബ്ദത്തിൽ ഭയവും ദേഷ്യവും കലർന്നിരുന്നു.

​”നീ ബാംഗ്ലൂരിൽ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു ദേവ്. നിനക്ക് അധികകാലം ഒളിച്ചിരിക്കാൻ കഴിയില്ല. എനിക്ക് നിന്നെ കാണണം.

 

 

 

.അർജുൻ റെസ്റ്റോറന്റിലെ കസേരയിലേക്ക് ഇരുന്നു. അവന്റെ മുഖത്ത് പഴയ ആ കുസൃതിയോ ഓഫീസിലെ തമാശകളോ ഉണ്ടായിരുന്നില്ല. വരുൺ എന്തോ പറയാൻ തുടങ്ങിയതും അർജുൻ കൈ ഉയർത്തി അവനെ തടഞ്ഞു.

 

 

 

 

 

 

​അർജുൻ: “ആദ്യം ഒരു കാര്യം. ഇനി ഒരിക്കലും എന്നെ ആ പേര് വിളിക്കരുത്. ആ പേരും അതിനോടൊപ്പമുള്ള ഓർമ്മകളും ഞാൻ പാലക്കാട് ചുരത്തിൽ ഉപേക്ഷിച്ചതാണ്. എനിക്ക് ഇപ്പോൾ ഈ ഒരൊറ്റ പേരേയുള്ളൂ… അർജുൻ.”

 

 

 

 

 

 

​വരുൺ ഒന്ന് നെടുവീർപ്പിട്ടു. അവൻ തന്റെ ബാഗിൽ നിന്ന് ഒരു വെഡിങ് കാർഡ് മേശപ്പുറത്ത് വെച്ചു.

 

 

 

 

 

 

​വരുൺ: “ശരി അർജുൻ. എന്റെ കല്യാണമാണ്. നീ വരണം. നിന്നെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ.”

 

 

 

 

 

 

​അർജുൻ: (കാർഡിലേക്ക് നോക്കാതെ) “ഞാൻ വരണമെങ്കിൽ അവിടെ ‘അയാൾ’ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകണം. അയാൾ അവിടെ വരുമല്ലോ, അല്ലേ?”

 

 

 

 

 

 

​വരുൺ: “ഉറപ്പില്ല. പക്ഷേ വരാൻ സാധ്യതയുണ്ട്. നിന്റെ അച്ഛന്റെ പഴയ സുഹൃത്തല്ലേ അയാൾ. ഇപ്പോൾ ആ നാട്ടിലെ പ്രമാണിയുമാണ്.”

 

 

 

​അർജുൻ സാവധാനം കണ്ണുകൾ അടച്ചു. ആ നിമിഷം അവന്റെ തലച്ചോറിലൂടെ 17 വർഷത്തെ കറുത്ത ഓർമ്മകൾ ഒരു ഇടിമിന്നൽ പോലെ കടന്നുപോയി.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *