അർദ്ധപ്രാണസഖി [Lee child] 66

 

 

 

ബാംഗ്ലൂരിലെ ഓരോ സിഗ്നലും ഓരോ കഫേയും അവരുടെ പോരാട്ടത്തിന്റെയും വളരുന്ന ആത്മബന്ധത്തിന്റെയും വേദി ആയി…

 

 

 

​ഒരു ചൊവ്വാഴ്ച ഉച്ചയ്ക്ക് സിൽക്ക് ബോർഡിലെ അനന്തമായ ട്രാഫിക് ബ്ലോക്കിൽ അവർ കുടുങ്ങി. പുറത്ത് ഹോണുകളുടെ ബഹളം, അകത്ത് എസിയുടെ തണുപ്പിൽ ലാപ്ടോപ്പുകൾ മടിയിൽ വെച്ച് രണ്ടുപേരും നിശബ്ദരായി ജോലി ചെയ്യുകയായിരുന്നു.

​”അർജുൻ, നോക്കൂ…” അനന്യ തന്റെ സ്ക്രീൻ അവന് നേരെ തിരിച്ചു. “കുമാർ ഇന്ന് മൂന്ന് ചെറിയ പേയ്‌മെന്റുകൾ റിലീസ് ചെയ്തിട്ടുണ്ട്. എല്ലാം പനാമയിലെ ഒരേ ഐപി അഡ്രസ്സിലേക്കാണ് പോകുന്നത്.”

 

 

 

​അർജുൻ വണ്ടി പതുക്കെ മുന്നോട്ട് നീക്കുന്നതിനിടയിൽ അവളുടെ സ്ക്രീനിലേക്ക് നോക്കി.

 

 

 

“അത് ട്രാപ്പ് ആണ് മാം. നമ്മൾ ആ ഐപി പിന്തുടർന്നാൽ നമ്മുടെ ലൊക്കേഷൻ അവർക്ക് കിട്ടും. നമുക്ക് വേണ്ടത് അയാളുടെ ‘അപ്രൂവൽ ലോഗ്’ ആണ്.

 

 

 

​പെട്ടെന്ന് അടുത്ത വണ്ടിയിലിരുന്ന ഒരു കുട്ടി കൗതുകത്തോടെ അവരുടെ കാറിലേക്ക് നോക്കി. അനന്യ ആ കുട്ടിയെ നോക്കി ചിരിച്ചുകൊണ്ട് അർജുന്റെ തോളിൽ തല ചായ്ച്ചു. ആ നിമിഷം ട്രാഫിക് ബ്ലോക്കിന്റെ വിരസത പോലും അവർക്ക് മനോഹരമായി തോന്നി.

 

 

 

 

 

 

​അനന്യ: എങ്ങോട്ടാ അടുത്തത്?..

 

 

 

അർജുൻ: വി വി പുരം..

 

 

 

​രാത്രിയിൽ അവർ വി.വി പുരത്തെ പ്രശസ്തമായ ഫുഡ് സ്ട്രീറ്റിലെത്തി. വണ്ടി ഒരു മൂലയ്ക്ക് പാർക്ക് ചെയ്ത്, ബോണറ്റിന് മുകളിൽ ലാപ്ടോപ്പ് വെച്ച് അവർ ജോലി തുടർന്നു. ചുറ്റും മസാല ദോശയുടെയും വടയുടെയും മണം.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *