അർജുൻ: “മാം, ആ ദോശയുടെ മണം അടിച്ചിട്ട് എനിക്ക് കോഡിംഗ് ശ്രദ്ധിക്കാൻ പറ്റുന്നില്ല. നമുക്ക് ആദ്യം ഒന്ന് കഴിച്ചാലോ?”
അനന്യ ചിരിച്ചുപോയി. പ്ലേറ്റിൽ ചൂട് ദോശയുമായി അവർ നിൽക്കുമ്പോൾ, പെട്ടെന്ന് അർജുന്റെ ഫോണിൽ ഒരു അലേർട്ട് വന്നു. ഐടി ടീം സെർവറിൽ ഒരു പുതിയ ഫയർ വാൾ പണിയുകയാണ്. ഒരു കയ്യിൽ ദോശയും മറുകയ്യിൽ ഫോണുമായി അർജുൻ ആ മതിൽ ഭേദിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ അനന്യയ്ക്ക് അത്ഭുതം തോന്നി.
”നിന്നെപ്പോലെ മൾട്ടി ടാസ്കിംഗ് ചെയ്യുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല,” അവൾ അവന്റെ ചുണ്ടിൽ പറ്റിയിരുന്ന ചട്ണി പതുക്കെ തുടച്ചുമാറ്റിക്കൊണ്ട് പറഞ്ഞു. അർജുൻ ഒരു നിമിഷം സ്തബ്ധനായി അവളുടെ കണ്ണുകളിലേക്ക് നോക്കി. അവിടെ ഒരു ബോസ്സിന്റെ ഗൗരവമല്ല, പ്രണയം തുളുമ്പുന്ന ഒരു പെണ്ണിന്റെ തിളക്കമായിരുന്നു….
യാത്രയ്ക്കിടയിൽ ഇൻഡിരാനഗറിലെ ഒരു കഫേയിൽ അവർ കയറി. അവിടെ വെച്ച് അവിചാരിതമായി അവർ കുമാറിനെ കണ്ടുമുട്ടി. കുമാർ മറ്റൊരു ബോർഡ് മെമ്പറുമായി സംസാരിക്കുകയായിരുന്നു.
അർജുനും അനന്യയും ഒരു മൂലയ്ക്ക് ഇരുന്നു. അർജുൻ പതുക്കെ തന്റെ ലാപ്ടോപ്പ് തുറന്ന് ആ കഫേയിലെ വൈഫൈ വഴി കുമാറിന്റെ ഫോണിലേക്ക് ഒരു ‘സ്പൈ ലിങ്ക്’ അയച്ചു. കുമാർ തന്റെ ഫോണിൽ നോക്കിയതും, അയാളുടെ ഗാലറിയിലെ ഫോട്ടോകളും ചാറ്റുകളും അർജുന്റെ സ്ക്രീനിൽ തെളിഞ്ഞു.
