അർജുൻ ദേഷ്യം കടിച്ചമർത്തി നിന്നു. ശ്രീനിവാസന്റെ ശബ്ദത്തിൽ ഇപ്പോൾ ആത്മാർത്ഥതയുണ്ടായിരുന്നു…
ശ്രീനിവാസൻ: “നോക്ക് അർജുൻ, നമ്മൾ എല്ലാവരും ഇവിടെ സർവൈവ് ചെയ്യാൻ നോക്കുന്നവരാണ്. അനന്യ മാം നിന്നെ ടാർഗെറ്റ് ചെയ്യുന്നത് നിന്റെ കഴിവ് കണ്ടിട്ടാകാം. പക്ഷെ, ഒരു NIT-ക്കാരന്റെ ഈഗോ നിന്റെ ഉള്ളിലുണ്ടെങ്കിൽ, ഈ ഡോക്യുമെന്റേഷൻ പണി നിനക്ക് നരകമായി തോന്നും. എന്നോട് ക്ഷമിക്ക്, ഞാൻ ഇനി ആവർത്തിക്കില്ല.”
അർജുൻ ഒന്നും മിണ്ടാതെ വാഷ്റൂമിൽ നിന്ന് പുറത്തേക്ക് നടന്നു. ഡെസ്കിൽ വന്ന് തന്റെ ബാഗ് എടുക്കുമ്പോൾ അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ബാംഗ്ലൂരിലെ ഈ ആറ് മാസത്തിനിടയിൽ ആദ്യമായാണ് അവൻ ഇത്രയും തളർന്നുപോകുന്നത്.
ശ്രീനിവാസൻ തന്റെ വോക്കറ്റ് കയ്യിലെടുത്തു പുറത്തേക്ക് നടക്കാൻ ഒരുങ്ങുമ്പോഴാണ് അർജുന്റെ വാക്കുകൾ വീണ്ടും അദ്ദേഹത്തെ പിടിച്ചുനിർത്തിയത്. അർജുൻ തന്റെ ലാപ്ടോപ്പ് ബാഗ് തോളിലിട്ടു തിരിഞ്ഞു നിന്നു.
അർജുൻ: “ശ്രീനിയേട്ടൻ ചോദിച്ചില്ലേ, എന്തുകൊണ്ടാണ് സാലറി ഹൈക്ക് ചോദിക്കുമ്പോൾ കമ്പനി കൈ മലർത്തുന്നതെന്ന്? ഒരു NIT-ക്കാരന്റെ ഈഗോയല്ല ഇത്, പ്യുവർ ലോജിക് ആണ്.
ഈ കമ്പനിയുടെ ഈ വർഷത്തെ ബാലൻസ് ഷീറ്റ് ഒന്ന് നോക്കിയാൽ മതി. ഇൻവെസ്റ്റ്‌മെന്റ് മുഴുവൻ പോകുന്നത് ഡെഡ് അസറ്റുകളിലേക്കാണ് (Dead Assets).
