മുറിയുടെ മൂലയിൽ അനന്യ ഡോക്ടറുമായി സംസാരിക്കുന്നത് അവൻ അവ്യക്തമായി കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ പോയി. അനന്യ തിരികെ വന്ന് അവന്റെ അരികിലുള്ള കസേരയിൽ ഇരുന്നു. അവളുടെ മുഖത്തെ ആ ഭീതി ഇപ്പോൾ മാറിയിട്ടുണ്ട്, പകരം പഴയ ആ കുസൃതി കലർന്ന ഭാവം തിരിച്ചു വന്നിരിക്കുന്നു.
അനന്യ: “ഹലോ… മിസ്റ്റർ ! എഴുന്നേറ്റോ? അതോ ഇനിയും ബോധം കെട്ടു വീഴാൻ പ്ലാൻ ഉണ്ടോ? നിന്നെ താങ്ങാൻ വേണ്ടി മാത്രം ഞാൻ ജിമ്മിൽ പോകേണ്ടി വരുമെന്നാണ് തോന്നുന്നത്.”
അനന്യ: “ഡോക്ടർ പറഞ്ഞു വല്ലാത്ത മെന്റൽ സ്ട്രെസ്സ് ആണെന്ന്. പിന്നെ കുറച്ച് ഡീഹൈഡ്രേഷനും. സത്യം പറ അർജുൻ, നീ എന്റെ ഡെഡ്‌ലൈനുകൾ പേടിച്ചിട്ടാണോ അതോ വല്ല പ്രേതത്തെ കണ്ടിട്ടാണോ ഇങ്ങനെ തകർന്നു പോയത്?
അർജുൻ ഒന്ന് ചിരിച്ചു…
അവൾ പതുക്കെ ഒരു ഗ്ലാസ് വെള്ളം എടുത്ത് അവന് നേരെ നീട്ടി. അർജുൻ അത് വാങ്ങി സാവധാനം കുടിച്ചു. ആ തമാശകൾക്കിടയിലും അവളുടെ കണ്ണുകളിൽ ഒരു അന്വേഷണമുണ്ടായിരുന്നു. അർജുൻ പതുക്കെ എഴുന്നേറ്റ് ഇരുന്നു.
അർജുൻ: “മാം… ഞാൻ ഒരു കാര്യം പറയട്ടെ?”
അവന്റെ സ്വരത്തിലെ ഗൗരവം കണ്ട് അനന്യയുടെ ചിരി മാഞ്ഞു. അവൾ അവനെ സൂക്ഷിച്ചു നോക്കി..
അർജുൻ: “എന്നെക്കുറിച്ച് മാമിന് അറിയാവുന്ന പല കാര്യങ്ങളും… സത്യമല്ല. ഞാൻ സത്യത്തിൽ ഒരു അനാഥനല്ല. എനിക്ക് ഒരമ്മയുണ്ട്. സോറി ഉണ്ടായിരുന്നു…
