അർദ്ധപ്രാണസഖി [Lee child] 64

 

 

 

ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റിൽ വരുത്തേണ്ട ചെറിയൊരു മാറ്റം മതി നമ്മുടെ ഗ്രോത്ത് ഗ്രാഫ് (Growth Graph) മാറാൻ. മനുഷ്യവിഭവത്തേക്കാൾ ഇവർ പ്രാധാന്യം നൽകുന്നത് വലിയ ബിൽഡിംഗുകൾക്കും ഷോ-ഓഫ് സിസ്റ്റങ്ങൾക്കുമാണ്.”

 

 

 

 

 

 

​ശ്രീനിവാസൻ നെറ്റി ചുളിച്ചു. അർജുൻ വെറുമൊരു ടെക്കി മാത്രമല്ല, ബിസിനസ്സ് അനലിറ്റിക്സിലും പുലിയാണെന്ന് അയാൾക്ക് അപ്പോഴാണ് മനസ്സിലായത്.

 

 

 

ശ്രീനിവാസൻ: “നീ പറയുന്നത് ശരിയായിരിക്കാം. പക്ഷെ കമ്പനി പോളിസിയിൽ ‘എംപ്ലോയി വെൽഫെയർ’ (Employee Welfare) എന്ന് വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ടല്ലോ. ലാഭം കൂടുന്നതിനനുസരിച്ച് സാലറി കൂട്ടുമെന്ന് അവർ ഉറപ്പ് തന്നിരുന്നതാണ്. എന്നിട്ട് കഴിഞ്ഞ മൂന്ന് ക്വാർട്ടറിലും ലാഭം കൂടിയിട്ടും നമ്മുടെ പിച്ചച്ചട്ടിയിൽ ഒന്നും വീണില്ലല്ലോ!”

 

 

 

 

 

 

​അർജുൻ: (ഒരു കയ്പ്പേറിയ ചിരിയോടെ) “അതാണ് ഈ സിസ്റ്റത്തിന്റെ കുഴപ്പം. ഓപ്റ്റിമം എമൗണ്ട് ഓഫ് ഇൻവെസ്റ്റ്‌മെന്റ് (Optimum amount of investment) കൃത്യമായി വിനിയോഗിച്ചാൽ കമ്പനിയുടെ റിയൽ ഗ്രോത്ത് കൂടും.

 

 

 

അങ്ങനെ വരുമ്പോൾ ജീവനക്കാർക്ക് അർഹമായത് നൽകാൻ അവർ നിർബന്ധിതരാകും. എന്നാൽ ഇവിടെ നടക്കുന്നത് ‘കോസ്റ്റ് കട്ടിംഗ്’ (Cost Cutting) ആണ്. മനുഷ്യനെ മെഷീനാക്കി മാറ്റി ലാഭം കൊയ്യുന്നു. എന്നിട്ട് ഒരു ഗ്രാമർ മിസ്റ്റേക്കിന്റെ പേരിൽ പത്താം നിലയിൽ ഇരുന്ന് അലറുന്നു. ഇവർക്ക് വേണ്ടത് ബുദ്ധിയുള്ള പ്രൊഫഷണൽസിനെയല്ല, പറഞ്ഞത് ചെയ്യുന്ന അടിമകളെയാണ്.”

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *