അർദ്ധപ്രാണസഖി [Lee child] 60

 

 

 

“അവർ പോയിക്കഴിഞ്ഞപ്പോൾ അമ്മ എന്റെ അടുത്തേക്ക് വന്നു. അമ്മയുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. എന്നെ ചേർത്തുപിടിച്ച് അമ്മ പറഞ്ഞു… ‘മോനേ, നമുക്ക് നാളെ ഇവിടുന്ന് മാറണം. ഇനി നമുക്ക് ഇവിടെ നിൽക്കാൻ കഴിയില്ല.’ എങ്ങോട്ടാണെന്നോ എന്തിനാണെന്നോ എനിക്ക് അറിയില്ലായിരുന്നു.

 

 

 

​അർജുൻ ബെഡിൽ ചാരിയിരുന്ന്, ജനാലയ്ക്കൽ ദൂരേക്ക് നോക്കി തന്റെ ഓർമ്മകൾ വീണ്ടും അടുക്കി വെച്ചു. അവന്റെ ശബ്ദത്തിൽ ഇപ്പോൾ ആ പഴയ അഞ്ചു വയസ്സുകാരന്റെ നിഷ്കളങ്കതയും എന്നാൽ അത് പങ്കുവെക്കുമ്പോഴുള്ള ഒരു ഭാരവുമുണ്ട്.

​”ഞങ്ങൾ ചെന്നിറങ്ങിയത് ഒരു വലിയ മാളികയുടെ മുന്നിലായിരുന്നു. അതിന്റെ ഉമ്മറത്ത് വെള്ള സാരിയുടുത്ത ഒരു വയസ്സായ സ്ത്രീ നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടതും അമ്മ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു. ആ സ്ത്രീ അമ്മയെ ചേർത്തുപിടിച്ച് സമാധാനിപ്പിക്കുകയായിരുന്നു… ‘കരയണ്ട മോളേ, നീ കരയുന്നത് കണ്ടാൽ മോൻ സങ്കടപ്പെടില്ലേ? ഇനി നമ്മൾ കൂടെയുണ്ടല്ലോ.’ അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

​അവർ ഞങ്ങളെ കൊണ്ടുപോയത് അതേ കോമ്പൗണ്ടിലുള്ള ഒരു ഗസ്റ്റ് ഹൗസിലേക്കായിരുന്നു. ഞങ്ങളുടെ പഴയ വീട് പോലെ തന്നെ തോന്നിപ്പിക്കുന്ന ഒന്ന്. അത്രയും സൗകര്യങ്ങളുണ്ട്. എല്ലാം അവിടെ റെഡിയായിരുന്നു.

 

 

 

 

 

 

​അന്ന് രാത്രി, പുതിയ മുറിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പേടിയോടെ ഞാൻ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു ചോദിച്ചു… ‘അമ്മേ, ആരാണ് ആ അങ്കിൾ? നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത്?’

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *