അമ്മ ഒന്നും മിണ്ടിയില്ല. ഒരു നിഴലുപോലെ അകത്തേക്ക് നടന്നു. ഒരു നൈറ്റി മാറി വന്ന് എന്റെ കൂടെ കിടന്നു. ഞാൻ ഉറങ്ങാൻ തുടങ്ങുമ്പോഴാണ് ആ ശബ്ദം കേട്ടത്… ബെഡ്‌സൈഡ് ടേബിളിലിരുന്ന അമ്മയുടെ മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നു.
ഞാൻ ഉറങ്ങിയോ എന്ന് അമ്മ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ഞാൻ കണ്ണുകൾ അടച്ച് കിടന്നു. അമ്മ പതുക്കെ കട്ടിലിൽ നിന്നിറങ്ങി വാതിൽക്കലേക്ക് നടന്നു. ശബ്ദമുണ്ടാക്കാതെ ആ വാതിൽ കുറ്റിയിട്ടു. പുറത്ത് വിശ്വനാഥൻ അപ്പോഴും ഉറങ്ങാതെ എന്തോ ആലോചിച്ചു നടക്കുന്നുണ്ടായിരുന്നു. അമ്മ ഫോണെടുത്ത് ജനാലയ്ക്കൽ പോയി നിന്ന് ആരോടോ സംസാരിക്കാൻ തുടങ്ങി.”
അർജുൻ ഒരു നിമിഷം നിർത്തി അനന്യയെ നോക്കി.
”അമ്മയുടെ ആ സംസാരത്തിൽ ഭയത്തേക്കാൾ എനിക്ക് അനുഭവപ്പെട്ടത് എന്നിൽ നിന്ന് എന്തോ വലിയ കാര്യം അവർ രണ്ടുപേരും കൂടി ഒളിക്കുന്നു എന്നാണ്. വായ പൊത്തിപ്പിടിച്ച് ആരോടോ സംസാരിക്കുമ്പോഴും അമ്മയുടെ നോട്ടം ഇടയ്ക്കിടെ എന്റെ നേരെ വരുന്നുണ്ടായിരുന്നു. ആ രാത്രിയിലെ അവരുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് തോന്നിയത്..
അമ്മ വാതിൽ കുറ്റിയിട്ടതും ഞാൻ പതുക്കെ ബെഡിൽ നിന്നിറങ്ങി. വാതിലിന്റെ കീഹോളിലൂടെ നോക്കിയപ്പോൾ അമ്മ ലൈറ്റ് തെളിഞ്ഞു കിടക്കുന്ന ആ ഗസ്റ്റ് റൂമിലേക്ക് വേഗത്തിൽ നടക്കുന്നത് കണ്ടു. അമ്മ അവിടെ ചെന്ന് വാതിലിൽ മുട്ടി, അത് തുറന്നതും ഉള്ളിലേക്ക് കയറി.
ഞാൻ ശ്വാസം അടക്കിപ്പിടിച്ച് ആ മുറിക്ക് മുന്നിലെത്തി കീഹോളിലൂടെ നോക്കി. ഉള്ളിലെ കാഴ്ചകൾ എനിക്ക് വ്യക്തമായിരുന്നില്ല, പക്ഷേ അവരുടെ സംഭാഷണം ഞാൻ കേട്ടു..
