അമ്മ: “അവൻ ഇപ്പോഴും ആ പഴയ അഞ്ചു വയസ്സുകാരനാണ് വിശ്വേട്ടാ. നമുക്കിടയിലുള്ള ഈ ‘ബിസിനസ്സ്’ അവന് ചിന്തിക്കാൻ പോലുമാകില്ല. പക്ഷേ എനിക്ക് പേടിയാ… ഹോസ്പിറ്റലിൽ വെച്ച് കുഞ്ഞ്…”
വിശ്വനാഥൻ: “അതൊന്നും നീ ഓർത്ത് പേടിക്കണ്ട. ഇപ്പോൾ ഞാൻ തന്ന ആശ്വാസം മതിയല്ലോ? അപ്പോൾ ഞാൻ പറഞ്ഞത് മറക്കണ്ട… വിജയദശമി വരെ ഈ രഹസ്യം നമുക്കിടയിൽ തന്നെ ഇരിക്കണം. ഗുഡ് നൈറ്റ് ശാലൂ.”
അമ്മ: “ഗുഡ് നൈറ്റ് വിശ്വേട്ടാ.”
“അമ്മ പുറത്തിറങ്ങുന്ന ശബ്ദം കേട്ടതും ഞാൻ വേഗത്തിൽ മുറിയിലേക്ക് ഓടി.
കട്ടിലിൽ കിടന്ന് കീഹോളിലൂടെ പുറത്തേക്ക് നോക്കി. അമ്മ ആ ഗസ്റ്റ് റൂമിൽ നിന്ന് പുറത്തേക്ക് വരികയായിരുന്നു. ആ ഉമ്മറത്തെ മങ്ങിയ വെളിച്ചത്തിൽ ഞാൻ അമ്മയുടെ മുഖം കണ്ടു. അത് കരഞ്ഞു കലങ്ങിയ മുഖമായിരുന്നില്ല മാം…
വല്ലാത്തൊരു പരമാനന്ദത്തിന്റെ ഭാവമായിരുന്നു അമ്മയ്ക്ക്.
അമ്മ നടക്കുമ്പോഴും എന്തോ ആസ്വദിച്ചു നുണയുന്നത് പോലെ എനിക്ക് തോന്നി….തന്റെ മുഖത്ത് വിരലുകൾ കൊണ്ട് തലോടുന്നുണ്ടായിരുന്നു. ഇത്രയും കാലം ഞാൻ കണ്ടിരുന്ന അമ്മയല്ലായിരുന്നു അത്. ആരോ മാന്ത്രികമായി മാറ്റിയെടുത്ത മറ്റൊരു സ്ത്രീയായിരുന്നു.”
അർജുൻ ദീർഘമായി ശ്വസിച്ചു.
”ഞാൻ വേഗം ബെഡിൽ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഉറക്കം നടിച്ചു. വാതിൽ പതുക്കെ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു. അമ്മ അകത്തേക്ക് വന്ന് എന്റെ അരികിൽ കിടന്നു. ഞാൻ കണ്ണുകൾ പകുതി തുറന്ന് അമ്മയെ ഒന്ന് നോക്കി.
