അർദ്ധപ്രാണസഖി [Lee child] 61

​അനന്യ: “ഇരിക്കൂ അർജുൻ. നീ നേരത്തെ ശ്രീനിവാസനോട് പറഞ്ഞ കാര്യങ്ങൾ… അതിന്റെ കുറച്ചു ഭാഗം ഞാൻ കേട്ടു. ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റും ഗ്രോത്ത് ഗ്രാഫും ഒക്കെ. നീ പറഞ്ഞതിൽ കാര്യമുണ്ട്.”

 

 

 

അടിപൊളി…

 

 

 

​അർജുൻ ഒന്നും മിണ്ടാതെ ഇരുന്നു.

 

 

 

അനന്യ ഒന്ന് ദീർഘശ്വാസം വിട്ടു.

 

 

 

​അനന്യ: “നീ വിചാരിക്കുന്നത് പോലെ ഞാനൊരു ഏകാധിപതിയല്ല അർജുൻ. ഈ കമ്പനിയുടെ പോളിസികൾ തീരുമാനിക്കുന്നത് ബോർഡ് ഓഫ് മെമ്പേഴ്സാണ്. സത്യം പറഞ്ഞാൽ, കഴിഞ്ഞ ബോർഡ് മീറ്റിംഗിൽ എംപ്ലോയീസിന്റെ സാലറി ഇൻക്രിമെന്റിനും സിസ്റ്റം അപ്‌ഗ്രേഡേഷനും വേണ്ടി പണം വകയിരുത്തിയിരുന്നു. അത് നടപ്പിലാക്കേണ്ട സമയം കഴിഞ്ഞു.”

 

 

 

​അർജുൻ നെറ്റി ചുളിച്ചു. “എന്നിട്ടാണോ മാം ശ്രീനിയേട്ടനെപ്പോലുള്ള സീനിയർ ആൾക്കാർ പോലും ഇത്രയും ഫ്രസ്ട്രേറ്റഡ് ആയിരിക്കുന്നത്?”

 

 

 

 

 

 

​അനന്യ: (ശബ്ദം താഴ്ത്തി) “അവിടെയാണ് പ്രശ്നം. കമ്പനിയുടെ ഫണ്ടുകളിൽ വലിയൊരു തുക വകമാറ്റി ചിലവഴിക്കുന്നുണ്ടോ എന്നൊരു സംശയം എനിക്കുണ്ട് (Misappropriation of funds). പേപ്പറിൽ ഗ്രോത്ത് കാണിക്കുന്നുണ്ട്, പക്ഷേ ഇൻവെസ്റ്റ്‌മെന്റ് യഥാർത്ഥത്തിൽ എവിടേക്കാണ് പോകുന്നത് എന്നതിന് എനിക്ക് കൃത്യമായ തെളിവുകളില്ല. നീ പറഞ്ഞ ആ ‘ഡെഡ് അസറ്റുകളുടെ’ കണക്കിൽ എന്തോ തിരിമറി നടക്കുന്നുണ്ട്.”

 

 

 

 

 

 

​അനന്യ മേശപ്പുറത്തിരുന്ന ഒരു ടാബ്‌ലെറ്റ് അവന് നേരെ നീക്കി. അതിൽ കമ്പനിയുടെ ഈ ക്വാർട്ടറിലെ ചില ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടുകളായിരുന്നു.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *