അർദ്ധപ്രാണസഖി 4 [Lee child] [Climax] 16

 

മറുഭാഗത്ത്, ഹാളിന്റെ ഒരു കോണിൽ ശാലിനിയും അനന്യയും സംഭാഷണത്തിലായിരുന്നു. ശാലിനിയുടെ കണ്ണുകൾ അനന്യയെ അളക്കുകയായിരുന്നു.

 

 

 

ശാലിനി: “അനന്യ, നീ ഇന്ന് ശരിക്കും ഞെട്ടിച്ചു കളഞ്ഞു. നിന്റെ ഈ ആത്മവിശ്വാസം എനിക്ക് ഇഷ്ടപ്പെട്ടു. കമ്പനിയിൽ നിന്നെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് കേൾക്കുന്നത്. പക്ഷേ, നിന്റെ കൂടെയുള്ള ആ ആൾ… അയാളെ ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ?”

 

 

 

അനന്യ: “താങ്ക്സ് മാം. അത് എന്റെ പേഴ്സണൽ ലൈഫ് ആണ്. ചില കാര്യങ്ങൾ സർപ്രൈസ് ആയി ഇരിക്കുന്നതല്ലേ നല്ലത്?”

 

 

 

അനന്യയുടെ മറുപടിയിലെ കൃത്യത ശാലിനിയെ അല്പം അസ്വസ്ഥയാക്കി. ശാലിനിക്ക് എന്തോ ഒരു അപായസൂചന തോന്നുന്നുണ്ടായിരുന്നു, പ്രത്യേകിച്ച് അനന്യയുടെ കൂടെയുള്ള ആ വെള്ളി മാസ്ക് ധരിച്ച വ്യക്തിയെ കണ്ടപ്പോൾ.

 

 

 

 

 

 

അനന്യ അവിടുന്ന് മാറി നടക്കുമ്പോഴാണ് മാളവിക അവളുടെ മുന്നിൽ വന്നുനിന്നത്. മാളവികയുടെ മുഖത്ത് അസൂയയും ദേഷ്യവും പ്രകടമായിരുന്നു.

 

 

 

മാളവിക: “നല്ല ഡ്രസ്സിംഗ് സെൻസ് ആണല്ലോ അനന്യ. പക്ഷേ, ഇത് പപ്പയുടെ പാർട്ടിയാണ്. ഇവിടെ സെന്റർ ഓഫ് അട്രാക്ഷൻ ആകാൻ നോക്കുന്നത് അല്പം ചീപ്പ് ആയി തോന്നി. പിന്നെ, നിന്റെ ആ ഫിയാൻസെ… അയാൾക്ക് ഇത്രയ്ക്ക് ജാഡ വേണോ? എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറുകയാണല്ലോ.”

 

 

 

അനന്യ: (ശാന്തമായി ചിരിച്ചുകൊണ്ട്) “മാളവിക, ഒരാളുടെ ക്വാളിറ്റി ഡ്രസ്സിലല്ല, അയാളുടെ സ്വഭാവത്തിലാണ്. പിന്നെ എന്റെ കൂടെയുള്ള ആൾ… അയാൾക്ക് എല്ലാവരോടും സംസാരിക്കാൻ താല്പര്യമില്ല. കാരണം, ചില മുഖംമൂടികൾ കണ്ടാൽ അയാൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. അത് നിനക്ക് മനസ്സിലാകില്ല.”

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *