അർദ്ധപ്രാണസഖി 4 [Lee child] [Climax] 15

അപ്പോഴാണ് അനന്യ പഴയ കാര്യങ്ങൾ ഓർത്തത്. അർജുൻ മാധവ് മേനോനോട് സംസാരിച്ചിരുന്ന രീതി, അവന്റെ രാജിക്കത്ത്, സിഇഒയ്ക്ക് പോലും അവന്റെ മേൽ ഉണ്ടായിരുന്ന ആ ഭയ കലർന്ന ബഹുമാനം… അതെല്ലാം ഇപ്പോൾ അർത്ഥവത്തായി തോന്നുന്നു.

“അവിടെ വെച്ച് ഒരാൾ അർജുന്റെ ഡിജിറ്റൽ വോൾട്ട് (Vaulted Identity) ബ്രേക്ക് ചെയ്യാൻ ശ്രമിച്ചതായും, പക്ഷേ അർജുൻ അത് റിവേഴ്സ് ഹാക്ക് ചെയ്തതായും ഞാൻ അറിഞ്ഞു. അവിടെയും എനിക്ക് തെളിവുകൾ ഒന്നും കിട്ടിയില്ല. അതുകൊണ്ട് ഞാൻ ‘ദേവ്’ എന്ന ആ പഴയ കുട്ടിയുടെ ചരിത്രം തിരഞ്ഞുപോയി.

അവൻ പഠിച്ച സ്കൂളിലെ പഴയ ഹെഡ് മാസ്റ്ററെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് ദേവ് ഒരു കമ്പ്യൂട്ടർ ജീനിയസ് ആയിരുന്നു എന്നാണ്. എന്നാൽ അവിടെ വെച്ച് നടന്ന ഒരു സംഭവം അദ്ദേഹം ഓർത്തെടുത്തു—വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ വന്ന ചില സൈനിക ഉദ്യോഗസ്ഥർ! അതിനെക്കുറിച്ച് കൂടുതൽ ആർക്കും അറിയില്ലായിരുന്നു.”

നിരഞ്ജന ഒന്ന് നിർത്തി, ഒരു ദീർഘശ്വാസമെടുത്തു.

“ഞാൻ പിന്നേയും അന്വേഷിച്ചു. ഒടുവിൽ വിരമിച്ച ഒരു ആർമി ജനറലിൽ നിന്നാണ് ആ സത്യം ഞാൻ അറിഞ്ഞത്. ഹൈസ്കൂളിൽ പഠിക്കുന്ന ഒരു പയ്യൻ ഇന്ത്യയുടെ മിലിട്ടറി ഗ്രേഡ് സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യുകയും, അതിന്റെ വീഡിയോ പ്രസിഡന്റിന് അയച്ചു കൊടുക്കുകയും ചെയ്തു! അതൊരു വെല്ലുവിളിയായിരുന്നില്ല, പകരം നമ്മുടെ സിസ്റ്റത്തിലെ വിള്ളലുകൾ കാണിച്ചു കൊടുക്കുകയായിരുന്നു അവൻ.”

അനന്യ സ്തംഭിച്ചുപോയി. നിരഞ്ജനയുടെ മുഖത്ത് ഇപ്പോൾ ഒരുതരം ഭയമായിരുന്നു.

“അനന്യ… ഇനി ഞാൻ പറയാൻ പോകുന്നത് ഒരുപക്ഷേ നിനക്ക് വിശ്വസിക്കാൻ കഴിയില്ല. ലോകമെമ്പാടുമുള്ള വൻശക്തികൾ സൈബർ ഭീകരതയെയും (Cyber Terrorism), മണി ലോണ്ടറിംഗിനെയും നേരിടാൻ അണിയറയിൽ ഒരു രഹസ്യ നീക്കം നടത്തി…ലോകത്തിലെ ഏറ്റവും ടഫായ ക്രൈപ്റ്റിക് പസിൽസ് ഉണ്ടാക്കി…ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളെ ചേർത്ത് ഒരു നിഗൂഢ സംഘം (Specialized Surveillance Group) അവർ ഉണ്ടാക്കി. ഇന്ത്യ അതിലേക്ക് അയച്ചത് വെറും 18 വയസ്സുകാരനായ ആ പയ്യനെയാണ്!

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *