അർദ്ധപ്രാണസഖി 4 [Lee child] [Climax] 24

 

 

 

അവൾ പറഞ്ഞു നിർത്തി. ആകാശത്തിന് ചുവപ്പ് നിറം കൂടി വന്നു. ഇരുളിലേക്ക് മറയാൻ പോകുന്ന സൂര്യൻ ആ നിമിഷത്തിന് ഒരു വല്ലാത്ത ഗൗരവം നൽകി.

അർജുൻ തന്റെ പോക്കറ്റിൽ നിന്ന് വരുൺ നൽകിയ ആ വിലാസം അടങ്ങിയ കടലാസ് എടുത്തു. അത് അനന്യയുടെ കയ്യിലേക്ക് കൊടുത്തു.

 

 

 

“നിനക്ക് വിരോധമില്ലെങ്കിൽ, ഞാൻ നിനക്കൊരു അമ്മയെ നൽകട്ടെ? അവളെ പൊന്നുപോലെ നോക്കുമെന്ന് നീ എനിക്ക് വാക്ക് നൽകുമോ?

 

 

 

അനന്യ അത്ഭുതത്തോടെ ആ കടലാസിലേക്ക് നോക്കി. അർജുൻ തുടർന്നു: “ഇന്ന് വേണ്ട… കൃത്യം മൂന്ന് ദിവസം കഴിഞ്ഞ് നീ ഈ അഡ്രസ്സിലേക്ക് പോകണം. അവിടെ നിന്നെ കാത്ത് ഒരാളുണ്ടാകും.”

 

 

 

അനന്യ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് അർജുൻ എഴുന്നേറ്റു. അവൻ പതുക്കെ കടൽതീരത്തെ മണലിലൂടെ നടന്നുനീങ്ങി. അകലെ തമിഴ് സിനിമയിലെ ആ ഗാനം ഒഴുകി വരുന്നുണ്ടായിരുന്നു…

 

 

 

“ആകാസത്തൈ നാൻ പാക്കറേ… ആററിവ് കണ്ണാലേ…

എൻ ആയുസ്സുക്കും വാഴ്വേ നീ താൻ… എന്റെ നെഞ്ചോരമേ…”

 

 

 

അർജുൻ ഇരുളിലേക്ക് മറയുമ്പോൾ, അനന്യ ആ വിലാസവും കയ്യിൽ പിടിച്ച് തിരമാലകളിലേക്ക് നോക്കി നിന്നു. തന്റെ ജീവിതത്തിലേക്ക് വരാൻ പോകുന്ന ആ വലിയ മാറ്റത്തെക്കുറിച്ച് അവൾ അപ്പോഴും അജ്ഞയായിരുന്നു.

 

 

 

വിശ്വനാഥന്റെ ആഡംബര മന്ദിരത്തിൽ മാസ്ക്വറേഡ് പാർട്ടി ആരംഭിച്ചു. സംഗീതവും വെളിച്ചവും നിറഞ്ഞ ആ ഹാളിൽ എല്ലാവരും വൈവിധ്യമാർന്ന മുഖംമൂടികൾ ധരിച്ചിരുന്നു. പരിചിതർ പോലും അന്യരെപ്പോലെ പെരുമാറുന്ന, നിഗൂഢത നിറഞ്ഞ ഒരന്തരീക്ഷം. കമ്പനിയിലെ ജീവനക്കാരും ബിസിനസ് ലോകത്തെ പ്രമുഖരും അവിടെ ഒത്തുചേർന്നു.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *