അർദ്ധപ്രാണസഖി 4 [Lee child] [Climax] 24

അനന്യയെ കണ്ടതും മാളവികയുടെ മുഖം മാറി.

 

 

 

മാളവികയുടെ ഫ്രണ്ട്: “നോക്കൂ മാളവിക, ആ സരി കണ്ടോ? എന്തൊരു എലഗൻസ്! ആ മാസ്ക് അവളുടെ മുഖത്തിന് വല്ലാത്തൊരു എസ്സെൻസ് നൽകുന്നുണ്ട്.”

 

 

 

മാളവിക അസൂയയോടെ പതുക്കെ പറഞ്ഞു: “അത്രയ്ക്കൊന്നുമില്ല, വെറും ഷോ കാണിക്കാൻ വേണ്ടി ഓരോന്ന് അണിഞ്ഞു വരുന്നു.”

 

 

 

വിക്രമിന്റെ കൂട്ടുകാർക്കിടയിലും അനന്യ തന്നെയായിരുന്നു താരം.

വിക്രമിന്റെ ഫ്രണ്ട്: “ഡേയ് വിക്രം, ആരാണത്? അവളോട് ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ!”

 

 

 

അനന്യ നേരെ ശാലിനിയുടെ അടുത്തേക്ക് നടന്നു.

അനന്യ: “ഹാപ്പി ബർത്ത്ഡേ മാം. നിങ്ങൾ ഇന്ന് വളരെ മനോഹരിയായിട്ടുണ്ട്.”

ശാലിനി: “താങ്ക്യൂ അനന്യ. നീ വന്നതിൽ എനിക്ക് ഒത്തിരി സന്തോഷം. ഈ സരി നിനക്ക് നന്നായി ഇണങ്ങുന്നുണ്ട്. ആരും നോക്കിപ്പോകുന്ന ഒരു സൗന്ദര്യം!”

തുടർന്ന് അനന്യ വിക്രമിന് അരികിലെത്തി. “ഹാപ്പി ബർത്ത്ഡേ വിക്രം.”

വിക്രം അവളിലേക്ക് തന്നെ നോക്കി നിന്നുപോയി. അവളുടെ കണ്ണുകളിലെ ആ തിളക്കം അവനെ മയക്കിക്കളഞ്ഞു. “താങ്ക്സ്… താങ്ക്സ് എ ലോട്ട്,” അവൻ വിക്കി വിക്കി പറഞ്ഞു.

അധികം വൈകാതെ തന്നെ ഒട്ടുമിക്ക ആളുകളും അനന്യയെ പൊതിഞ്ഞു. എല്ലാവർക്കും അവളോട് സംസാരിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ആ തിരക്കിനിടയിലും അനന്യയുടെ കണ്ണുകൾ ഒരാളെ തിരയുന്നുണ്ടായിരുന്നു.

 

 

 

ആ തിരക്കിനിടയിൽ, അപരിചിതരായ പുരുഷന്മാരുടെ ചോദ്യങ്ങൾക്കും നോട്ടങ്ങൾക്കും ഇടയിൽ ശ്വാസം മുട്ടി നിൽക്കുകയായിരുന്നു അനന്യ. പെട്ടെന്നാണ് കാതിനടുത്ത് ആ ശബ്ദം മുഴങ്ങിയത്.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *